ബ​സ് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, April 23, 2019 12:39 AM IST
കൊ​​​ച്ചി: വൈ​​​റ്റി​​​ല​​​യി​​​ൽ യാ​​​ത്രി​​​ക​​​രെ ബ​​​സി​​​ൽ​​​നി​​​ന്ന് മ​​​ർ​​​ദി​​​ച്ച് ഇ​​​റ​​​ക്കി​​​വി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി സു​​​രേ​​​ഷ് ക​​​ല്ല​​​ട ട്രാ​​​വ​​​ൽ​​​സ്.

ഫേ​​​സ്ബു​​​ക്കി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത കു​​​റി​​​പ്പി​​​ലാ​​​ണു സ​​​സ്പെ​​​ൻ​​​ഷ​​​ൻ വി​​​വ​​​ര​​​മു​​​ള്ള​​​ത്. ഹ​​​രി​​​പ്പാ​​​ട്ട് വ​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ 50 വ​​​യ​​​സു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ബ​​​സി​​​ലെ മൂ​​​ന്നു യാ​​​ത്രി​​​ക​​​ർ ചേ​​​ർ​​​ന്ന് ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്നു കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ആ​​​റ് തു​​​ന്ന​​​ലു​​​മാ​​​യി ഹ​​​രി​​​പ്പാ​​​ട്ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ബ​​​സ് വൈ​​​റ്റി​​​ല​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ത​​​ങ്ങ​​​ളു​​​ടെ രാ​​​ത്രി ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യിരുന്ന ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​ നേ​​​രേ​​​യും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഈ ​​​ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു. ഈ ​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.


ത​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.