മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്തിന് ഇന്നു ജന്മനാ​ടിന്‍റെ ആദരവ്
മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്തിന്  ഇന്നു ജന്മനാ​ടിന്‍റെ ആദരവ്
Saturday, May 18, 2019 12:43 AM IST
ചേ​​ർ​​ത്ത​​ല: പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യാ​​ഘോ​​ഷി​​ക്കു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ചേ​​ന്നോ​​ത്തി​​ന് ജ​ന്മ​നാ​​ടി​​ന്‍റെ​​യും ഇ​​ട​​വ​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്നു സ്വീ​​ക​​ര​​ണം ന​​ല്കും. മാ​​തൃ​ഇ​​ട​​വ​​ക​​യാ​​യ കോ​​ക്ക​​മം​​ഗ​​ലം മാ​​ർ​​ത്തോ​​മ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​നു ന​​ട​​ക്കു​​ന്ന കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​ക്ക് സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ചേ​​ന്നോ​​ത്തി​​നെ ആ​​ദ​​രി​​ക്കും.

ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു പു​​റ​​ത്തി​​റ​​ക്കു​​ന്ന സു​​വ​​നീ​​റി​​ന്‍റെ പ്ര​​കാ​​ശ​​ന​​ക​​ർ​​മം സീ​​റോ മ​​ല​​ങ്ക​​ര മൂ​​വാ​​റ്റു​​പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ഏ​​ബ്ര​​ഹാം മാ​​ർ യൂ​​ലി​​യോ​​സ് കോ​​ക്ക​​മം​​ഗ​​ലം വി​​കാ​​രി ഫാ. ​​തോ​​മ​​സ് പെ​​രേ​​പ്പാ​​ട​​നു സു​​വ​​നീ​​റി​​ന്‍റെ കോ​​പ്പി ന​​ൽ​കി നി​​ർ​​വ​​ഹി​​ക്കും. മു​​ട്ടം ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​ഡോ.​പോ​​ൾ വി. ​​മാ​​ട​​ൻ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ വി​​ത​​ര​​ണം​ചെ​​യ്യും. ഡി​​ജി​​പി ടോ​​മി​​ൻ ജെ. ​​ത​​ച്ച​​ങ്ക​​രി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എ.​​എം. ആ​​രീ​​ഫ് എം​​എ​​ൽ​​എ, ഫാ. ​​ജോ​​സ​​ഫ് ക​​റു​​ക​​യി​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ ടി. ​​മ​​ങ്കു​​ഴി​​ക്ക​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ജൂ​​ബി​​ലേ​​റി​​യ​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ചേ​​ന്നോ​​ത്ത് മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തും.


ഡോ.​സാ​​ൽ​​ബി പോ​​ൾ ചേ​​ന്നോ​​ത്ത് സ്വാ​​ഗ​​ത​​വും മാ​​ത്യു മ​​ങ്കു​​ഴി​​ക്ക​​രി ന​​ന്ദി​​യും പ​​റ​​യും. കോ​​ക്ക​​മം​​ഗ​​ലം ചേ​​ന്നോ​​ത്ത് ജോ​​സ​​ഫ്-​ മ​​റി​​യ​​ക്കു​​ട്ടി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ മാ​​ർ ചേ​​ന്നോ​​ത്ത് 1969 മേ​​യ് നാ​​ലി​​ന് ഓ​​സ്ട്രേ​​ലി​​യ​​യി​​ലാ​​ണ് പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച​​ത്. പോ​​ൾ ആ​​റാ​​മ​​ൻ പാ​​പ്പ​​ായി​​ൽ​നി​​ന്നു മോ​​ണ്‍​സി​​ഞ്ഞോ​​ർ പ​​ദ​​വി സ്വീ​​ക​​രി​​ച്ച അ​​ദ്ദേ​​ഹ​​ത്തെ 1999ൽ ​​ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​യി ഉ​​യ​​ർ​​ത്തി.

മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ളി​​ൽ സേ​​വ​​നം ചെ​​യ്ത മാ​​ർ ചേ​​ന്നോ​​ത്ത് ഇ​​പ്പോ​​ൾ ജ​​പ്പാ​​നി​​ൽ വ​​ത്തി​​ക്കാ​​ൻ പ്ര​​തി​​നി​​ധി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.