എ​സ്ബി​ഐ പെ​ൻ​ഷ​നേ​ഴ്സ് അ​സോസിയേഷൻ വാ​ർ​ഷി​ക സ​മ്മേ​ള​നം എ​റ​ണാ​കു​ള​ത്ത്
Wednesday, May 22, 2019 1:04 AM IST
കൊ​​​ച്ചി: എ​​​സ്ബി​​​ഐ പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ 18-ാം വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ക്കു​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

25ന് ​​​ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ക​​​ലൂ​​​ർ ഹോ​​​ട്ട​​​ൽ പാ​​​ർ​​​ക്ക് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം എ​​​സ്ബി​​​ഐ പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് ജി.​​​കെ. ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​രാ​​​ജീ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ര​​​മേ​​​ഷ് ബാ​​​ബു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 70 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

26ന് ​​​ക​​​ലൂ​​​ർ എ.​​​ജെ. ഹാ​​​ളി​​​ൽ രാ​​​വി​​​ലെ10.15​​ന് ​പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് മീ​​​റ്റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്.​ വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​രാ​​​ജീ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


ബാ​​​ങ്ക് പെ​​​ൻ​​​ഷ​​​ൻ കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക, കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ നി​​​ല​​​വി​​​ലു​​​ള്ള 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും 30 ശ​​​ത​​​മാ​​​ന​​​മാ​​​ക്കു​​​ക, മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് പ്രീ​​​മി​​​യ​​​ത്തി​​​നു സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ക്കു​​​ക, ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ 11-ാം ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ക്കും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​രാ​​​ജീ​​​വ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ ജോ​​​സ​​​ഫ്, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് പാ​​​ല​​​ക്ക​​​ൽ, ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.