വി​ദ്യാ​ഭ്യാ​സ കാ​ഷ് അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 24, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് എം​​​പ്ലോ​​​യീ​​​സ് വെ​​​ൽ​​​ഫെ​​​യ​​​ർ ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ളി​​​ൽ 2018-19 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു, വി​​​എ​​​ച്ച്എ​​​സ്ഇ, എ​​​ച്ച്ഡി​​​സി ആൻഡ് ബി​​​എം, ജെ​​​ഡി​​​സി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക്/​​​ഗ്രേ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ബി​​​ടെ​​​ക്, എം​​​ടെ​​​ക്, ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്, ബി​​​ഡി​​​എ​​​സ്, എം​​​ബി​​​ബി​​​എ​​​സ്, ബി​​​എ​​​എം​​​എ​​​സ്, ബി​​​എ​​​ച്ച്എം​​​എ​​​സ്, എം​​​എ​​​സ്, എം​​​ഡി, എം​​​ഡി​​​എ​​​സ് എ​​​ന്നീ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ൽ ‘എ’ഗ്രേ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും സ്‌​​​പോ​​​ർ​​​ട്‌​​​സ്/​​​ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഒ​​​ന്ന്, ര​​​ണ്ട് സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ക​​​യോ, ദേ​​​ശീ​​​യ​​​ത​​​ല​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്ത സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും, അ​​​ന്ത​​​ർ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും, എ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. സ്റ്റേ​​​റ്റ് ബോ​​​ർ​​​ഡ്, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, ഐ​​​എ​​​സ്‌​​​സി എ​​​ന്നീ സി​​​ല​​​ബ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ+/​​​എ1 ഗ്രേ​​​ഡ് ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ​​​യും പ്ല​​​സ്ടു വി​​​ന് 90 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​രു​​​ടെ​​​യും അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

വി​​​എ​​​ച്ച്എ​​​സ്ഇ, എ​​​ച്ച്ഡി​​​സി & ബി​​​എം, ജെ​​​ഡി​​​സി എ​​​ന്നി വി​​​ഭാ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന​​​തി​​​യ​​​തി ജൂ​​​ലൈ 31 .

അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​ക്കേ​​​ണ്ട വി​​​ലാ​​​സം: അ​​​ഡീ​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രാ​​​ർ/​​​സെ​​​ക്ര​​​ട്ട​​​റി-​​​ട്ര​​​ഷ​​​റ​​​ർ, കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് എം​​​പ്ലോ​​​യീ​​​സ് വെ​​​ൽ​​​ഫെ​​​യ​​​ർ ബോ​​​ർ​​​ഡ്, പി.​​​ബി. ന​​​മ്പ​​​ർ-112, സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ബി​​​ൽ​​​ഡിം​​​ഗ്, ഓ​​​വ​​​ർ​​​ബ്രി​​​ഡ്ജ് ജം​​​ഗ്ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1.നി​​​ശ്ചി​​​ത​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹെ​​​ഡ് ഓ​​​ഫീ​​​സ് (0471-2460339), ക​​​ണ്ണൂ​​​ർ (0497-2708370), തൃ​​​ശൂ​​​ർ (0487-2444266), എ​​​റ​​​ണാ​​​കു​​​ളം (0484-2535693), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (0471-2460440) എ​​​ന്നീ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം. കൂ​​​ടാ​​​തെ www.kscewb.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.