നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: സിബിഐ അന്വേഷിക്കും
Thursday, August 15, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി നെ​​​ടു​​​ങ്ക​​​ണ്ട​​​ത്തെ രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പോ​​​ലീ​​​സ് ലോ​​​ക്ക​​​പ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട രാ​​​ജ്കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വം, തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ന്വേ​​​ഷ​​​ണ​ പ​​​രി​​​ധി​​​യി​​​ൽ പെ​​​ടും. നി​​​ല​​​വി​​​ലെ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​മാ​​ണു സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, നി​​​ല​​​വി​​​ലെ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രും. ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

കേ​​​സ് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. എ​​​സ്പി വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന സം​​​ഭ​​​വ​​​മാ​​​ണു രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണം. കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ എ​​​സ്ഐ​​​ക്കു ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.


രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​വും ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു സം​​​ശ​​​യം ദൂ​​​രീ​​​ക​​​രി​​​ക്കാ​​​ൻ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ട്ടെ എ​​​ന്ന നി​​​ല​​​പാ​​​ട് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​വും കൈ​​​ക്കൊ​​​ണ്ട​​​ത്. മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ജ​​​ൻ​​​ഡ​​​യ്ക്കു പു​​​റ​​​ത്തു​​​ള്ള ഇ​​​ന​​​മാ​​​യാ​​ണു നെ​​​ടു​​​ങ്ക​​​ണ്ടം ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണം വ​​​ന്ന​​​ത്.
മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണു വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.