ഡൊ​ണേ​റ്റ് മൈ ​കി​റ്റ്: ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് പാവ​പ്പെ​ട്ട​വ​ർ​ക്കു വി​ട്ടു​ന​ൽ​കി
ഡൊ​ണേ​റ്റ് മൈ ​കി​റ്റ്: ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് പാവ​പ്പെ​ട്ട​വ​ർ​ക്കു വി​ട്ടു​ന​ൽ​കി
Monday, April 6, 2020 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​കി​​​റ്റ് അ​​​ർ​​​ഹ​​​രാ​​​യ പാ​​​വ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ട്ടു​​​ന​​​ൽ​​​കി മാ​​​തൃ​​​ക​​​യാ​​​യി ച​​​ല​​​ച്ചി​​​ത്ര​​​ന​​​ട​​​ൻ മ​​​ണി​​​യ​​​ൻ​​​പി​​​ള്ള രാ​​​ജു. ഭ​​​ക്ഷ്യ​​​പൊ​​​തു​​​വി​​​ത​​​ര​​​ണ​​​മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് സ്പെ​​​ഷ​​​ൽ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​കി​​​റ്റ് അ​​​ർ​​​ഹ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​യി ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ്മ​​​ത​​​പ​​​ത്രം ന​​​ൽ​​​കി​​​യ​​​ത്.

സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ (www.civilsupplieskerala.gov.in) ’ഡൊ​​​ണേ​​​റ്റ് മൈ ​​​കി​​​റ്റ്’ ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് കാ​​​ർ​​​ഡ് ന​​​മ്പ​​​ർ ന​​​ൽ​​​കി​​​യാ​​​ൽ ല​​​ഭി​​​ക്കു​​​ന്ന ഒ​​​ടി​​​പി എ​​​ന്‍റ​​​ർ ചെ​​​യ്താ​​​ൽ ല​​​ളി​​​ത​​​മാ​​​യി കി​​​റ്റ് സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​നാ​​​കും.​​​റേ​​​ഷ​​​ൻ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മേ, 16 ഇ​​​നം ഭ​​​ക്ഷ്യ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കി​​​റ്റാ​​​ണ് റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. കി​​​റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​ത് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് ദാ​​​നം ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ക​​​ലാ​​​കാ​​​യി​​​ക വ​​​സ​​​ന്ത​​​മൊ​​​രു​​​ക്കി എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി

കൊ​​​റോ​​​ണ മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വീ​​​ടു​​​ക​​​ളി​​​ൽ ഒ​​​തു​​​ങ്ങി​​​പ്പോ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ കാ​​​യി​​​ക​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ശേ​​​ഷി​​​ക​​​ളെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നും എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ’കെ​​​റ്റ്’ സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

അ​​​വ​​​ധി​​​ക്കാ​​​ല സ​​​ന്തോ​​​ഷ​​​ങ്ങ​​​ൾ എ​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഓ​​​രോ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും വീ​​​ട്ടി​​​നു​​​ള്ളി​​​ൽ ത​​​ന്നെ പ​​​രി​​​ശീ​​​ലി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.