പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല വീ​​​ണ്ടും കൂ​​​ട്ടി
പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല വീ​​​ണ്ടും കൂ​​​ട്ടി
Monday, March 1, 2021 11:02 PM IST
കൊ​​​ച്ചി: രാ​​ജ്യ​​മാ​​കെ പ്ര​​തി​​ഷേ​​ധ​​മു​​യ​​രു​​ന്ന​​തി​​നി​​ടെ പാ​​​ച​​​ക​​വാ​​​ത​​​ക വി​​ല വീ​​​ണ്ടും കു​​ത്ത​​നേ കൂ​​​ട്ടി. 14.2 കി​​​ലോ​​ഗ്രാ​​​മി​​​ന്‍റെ ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 25 രൂ​​​പ​​​യും വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന് 100 രൂ​​​പ​​​യു​​​മാ​​​ണ് കൂ​​​ട്ടി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 826 രൂ​​​പ​​​യും വാ​​​ണി​​​ജ്യ​​​ സി​​​ലി​​​ണ്ട​​​റി​​​ന് 1604.50 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യും ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 25 രൂ​​​പ വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം നാ​​​ലു​​ത​​​വ​​​ണ​​യാ​​യി ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​നു കൂ​​ടി​​യ​​തു 100 രൂ​​​പ​​​​യാ​​ണ്. മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നി​​​ടെ വ​​​ര്‍​ധി​​​ച്ച​​​ത് 200 രൂ​​​പ​​​യി​​​ല​​​ധി​​​കം. വ​​​ര്‍​ധി​​​പ്പി​​​ച്ച തു​​​ക സ​​​ബ്സി​​​ഡി​​​യാ​​​യി ല​​​ഭി​​​ക്കു​​​മോ​​​യെ​​​ന്ന​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​ത​​​യി​​​ല്ല. വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല ക​​​ഴി​​​ഞ്ഞ​​​മാ​​​സം ആ​​​ദ്യ​​വും വ​​ർ​​ധി​​പ്പി​​ച്ചി​​രു​​ന്നു.


വി​​ല വ​​ർ​​ധനയ്ക്കെ​​തി​​രേ വി​​വി​​ധ പാ​​ർ​​ട്ടി​​ക​​ളും സം​​ഘ​​ട​​ന​​ക​​ളും ഹോ​​ട്ട​​ലു​​ട​​മ​​ക​​ളും പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണു തു​​ട​​ർ​​ച്ച​​യാ​​യി വി​​ല കൂ​​ട്ടു​​ന്ന​​ത്. ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​നു വി​​ല കൂ​​ടി​​യ​​ത് അ​​ടു​​ക്ക​​ള ബ​​ജ​​റ്റ് താ​​ളം തെറ്റിക്കും. വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​നു വി​​ല കൂ​​ടു​​ന്ന​​ത് ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണ​​വി​​ല വ​​ർ​​ധി​​ക്കു​​ന്ന​​തി​​നും ഇ​​തിട​​യാ​​ക്കും.

അ​​തേ​​സ​​മ​​യം വ​​ൻ​​വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ഇ​​​ന്ധ​​​ന​​​വി​​​ല ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​ദി​​​വ​​​സ​​​മാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​ട​​രു​​ക​​യാ​​ണ്. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 91.52 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 86.10 രൂ​​​പ​​​യു​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 93.05 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 87.54 രൂ​​​പ​​​യു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 24 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും വ​​​ര്‍​ധി​​​പ്പിച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.