പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മ​ര​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​സി. എ​ന്‍​ജി​നി​യ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ  മ​ര​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ  അ​സി. എ​ന്‍​ജി​നി​യ​ര്‍  കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, March 9, 2021 12:28 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ സെ​ക്ര​ട്ട​റി​യു​ടെ മ​ര​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​സി. എ​ന്‍​ജി​നീ​യ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി പ്ര​മോ​ദ്(31) ആ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. ഒ​രു​മാ​സം മു​മ്പാ​ണ് മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ട​ന്ന​യി​ലെ എ.​ബി. അ​ഷ്‌​റ​ഫ് (43) ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണു മ​രി​ച്ച​ത്. പ്ര​മോ​ദി​ന്‍റെ ഭാ​ര്യ ര​മ്യ. മ​ക്ക​ള്‍: തീ​ര്‍​ഥ, തേ​ജ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.