ലാ​സ്റ്റ് ഗ്രേ​ഡ് ജീവനക്കാരുടെ റാങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടി​യ ഉ​ത്ത​ര​വി​നെ​തി​രേ പി​എ​സ്‌​സി
ലാ​സ്റ്റ് ഗ്രേ​ഡ് ജീവനക്കാരുടെ  റാങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടി​യ ഉ​ത്ത​ര​വി​നെ​തി​രേ പി​എ​സ്‌​സി
Monday, August 2, 2021 11:30 PM IST
കൊ​ച്ചി: നാ​ളെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് ജീവനക്കാരുടെ റാ​ങ്ക് ലി​സ്റ്റിൽ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 29 വ​രെ നീ​ട്ടി​യ കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (കെ​എ​ടി) ഉ​ത്ത​ര​വി​നെ​തി​രേ പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പി​ല്‍ ന​ല്‍​കി. കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​ത് പു​തി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​മാ​ക്കു​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് പി​എ​സ്‌​സി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

ലാസ്റ്റ് ഗ്രേഡ് സെ​​​ര്‍​വ​​​ന്‍റ്സ് റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. നാ​​​ളെ​​​വ​​​രെ പി​​​എ​​​സ്‌​​​സി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്‍​കി. ഇ​​​തു വീ​​​ണ്ടും നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 14 ജി​​​ല്ല​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജൂ​​​ലൈ 29 നാ​​​ണ് കെ​​​എ​​​ടി കാ​​​ലാ​​​വ​​​ധി സെ​​​പ്റ്റം​​ബ​​​ര്‍ 29 വ​​​രെ നീ​​​ട്ടി​​​യ​​​ത്.


46,285 പേ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഇ​​​തു​​​വ​​​രെ 6,984 പേ​​​ര്‍​ക്കാ​​​ണു നി​​​യ​​​മ​​​ന ശി​​​പാ​​​ര്‍​ശ ല​​​ഭി​​​ച്ച​​​ത്. മു​​​ന്‍ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍​നി​​​ന്ന് 11,455 പേ​​​ര്‍​ക്കു നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ സ്ഥാ​​​ന​​​ത്താ​​​ണി​​​തെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണു കെ​​​എ​​​ടി ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​കി​​​യ​​​ത്. ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ന്ന് അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.