റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ അന്തരിച്ചു
റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ അന്തരിച്ചു
Friday, November 26, 2021 12:50 AM IST
മു​ട്ടു​ചി​റ: പാ​ലാ​ രൂ​പ​താം​ഗ​മാ​യ റ​വ. ഡോ. ​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ൽ(87) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നാ​ളെ 1.45-ന് ​കാ​പ്പു​ന്ത​ല​യി​ലു​ള്ള സ​ഹോ​ദ​ര​ൻ തോ​മ​സ് ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, പാ​ലാ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ​ത്തി​മാ​പു​രം (കാ​പ്പു​ന്ത​ല) ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

കാ​പ്പു​ന്ത​ല മ​ഠ​ത്തി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് - ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​മ്മ ജ​യിം​സ് (കാ​ന​ഡ), സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് എ​സ്എ​ബി​എ​സ് (കൂ​ത്താ​ട്ടു​കു​ളം), തോ​മ​സ് ജോ​സ​ഫ് (കാ​പ്പു​ന്ത​ല), അ​ന്ന​മ്മ ജോ​ൺ തു​റു​മ​ത്തി​ൽ (ത​ല​യോ​ല​പ്പ​റ​ന്പ്), ഫാ. ​പോ​ൾ മ​ഠ​ത്തി​ക്കു​ന്നേ​ൽ (എ​സ്‌​സി​ജെ​ജി കോ​ൺ​വ​ന്‍റ് ഏ‍ഴു​മാ​ന്തു​രു​ത്ത്), ഡോ. ​സി​റി​യ​ക് ജോ​സ​ഫ് (യു​എ​സ്എ), മ​റി​യാ​മ്മ ഏ​ബ്ര​ഹാം (കാ​ന​ഡ), ഫി​ല്ല​മ്മ ജോ​സ് (യു​എ​സ്എ).

മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മു​ട്ടു​ചി​റ ഹോ​ളി​ഗോ​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നുവ​യ്ക്കും. അ​ഞ്ചി​ന് കാ​പ്പു​ന്ത​ല​യി​ലു​ള്ള സ​ഹോ​ദ​ര​ൻ തോ​മ​സ് ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.