കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​ത് ജ​ന​ദ്രോ​ഹം: കെ.​ സു​ധാ​ക​ര​ൻ
കെ​എ​സ്ആ​ർ​ടി​സി  സ​ർ​വീ​സു​ക​ൾ  വെ​ട്ടി​ക്കു​റ​ച്ച​ത്  ജ​ന​ദ്രോ​ഹം:  കെ.​ സു​ധാ​ക​ര​ൻ
Sunday, August 7, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡീ​​​സ​​​ൽ പ്ര​​​തി​​​സ​​​ന്ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി 50 ശ​​​ത​​​മാ​​​നം ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീ​​​സു​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വും ജ​​​ന​​​ദ്രോ​​​ഹ​​​വു​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ ഏ​​​റെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​നും സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ​​​യും ഭാ​​​ഗ​​​ത്തുനി​​​ന്നു​​​ണ്ടാ​​​യ​​​ത്. വെ​​​ട്ടി​​​ക്കു​​​റ​​​ച്ച സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ച്ച് യാ​​​ത്രാ​​​ക്ലേ​​​ശം പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം.


പ്ര​​​തി​​​മാ​​​സം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടും മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ല​​​ത്തി​​​ലെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണ് നി​​​ല​​​വി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ആ​​​ത്മാ​​​ർ​​​ഥത കാ​​​ട്ടു​​​ന്നി​​​ല്ല. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തു മു​​​ത​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ ക​​​റ​​​വ​​​പ്പ​​​ശു​​​വി​​​നെ​​​പ്പോ​​​ലെ മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ കാ​​​ണു​​​ന്ന​​​തെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.