‘ഹി​ഗ്വി​റ്റ’ സി​നി​മ: എ​ന്‍.​എ​സ്.​ മാ​ധ​വ​ന്‍റെ അ​നു​വാ​ദം വേ​ണ​മെ​ന്നു ഫി​ലിം ചേം​ബ​ര്‍
‘ഹി​ഗ്വി​റ്റ’ സി​നി​മ:  എ​ന്‍.​എ​സ്.​ മാ​ധ​വ​ന്‍റെ  അ​നു​വാ​ദം വേ​ണ​മെ​ന്നു ഫി​ലിം ചേം​ബ​ര്‍
Saturday, December 3, 2022 1:54 AM IST
കൊ​​​ച്ചി: ഹേ​​​മ​​​ന്ത് ​ജി.​​​ നാ​​​യ​​​രു​​​ടെ സി​​​നി​​​മ ഹി​​​ഗ്വി​​​റ്റ​​യ്ക്ക് ​ആ ​​പേ​​​രു ന​​​ല്‍​ക​​​ണ​​​മെ​​​ങ്കി​​​ൽ, നോ​​​വ​​​ലി​​​സ്റ്റ് എ​​​ൻ.​​​എ​​​സ്. മാ​​​ധ​​​വ​​​ന്‍റെ അ​​​നു​​​വാ​​​ദം വേ​​​ണ​​​മെ​​​ന്നു ഫി​​​ലിം ചേം​​​ബ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

ഹി​​​ഗ്വി​​​റ്റ എ​​​ന്ന പ്ര​​​ശ​​​സ്ത​​​മാ​​​യ ത​​​ന്‍റെ ക​​​ഥ​​​യു​​​ടെ പേ​​​രി​​​നു​​​മേ​​​ല്‍ ത​​​നി​​​ക്ക് യാ​​​തൊ​​​രു അ​​​വ​​​കാ​​​ശ​​​വും ഇ​​​ല്ലാ​​​തെപോ​​​കു​​​ന്ന​​​ത് ദുഃ​​ഖ​​​ക​​​ര​​​മാ​​​ണെ​​​ന്ന് എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ എ​​​ന്‍.​​​എ​​​സ്. മാ​​​ധ​​​വ​​​ന്‍ നേ​​​ര​​​ത്തെ ട്വീ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചേം​​​ബ​​​റി​​​ന് അ​​​ദ്ദേ​​​ഹം ക​​​ത്തും ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നാ​​​ണു സി​​​നി​​​മ​​​യു​​​ടെ അ​​​ണി​​​യ​​​റ​​​ക്കാ​​​ർ​​​ക്കു ഫി​​​ലിം ചേം​​​ബ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. സി​​​നി​​​മ​​​യു​​​ടെ പേ​​​രി​​​നു മാ​​​ത്ര​​​മാ​​​ണ് ചേം​​​ബ​​​റി​​​ന്‍റെ വി​​​ല​​​ക്ക്.


സം​​​വി​​​ധാ​​​യ​​​ക​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ ചേം​​​ബ​​​റി​​​ന്‍റെ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മണെന്ന്എ​​​ൻ.​​​എ​​​സ്. മാ​​​ധ​​​വ​​​ൻ പ​​​റ​​​ഞ്ഞു. ഹി​​​ഗ്വി​​​റ്റ എ​​​ന്ന പേ​​​ര് സി​​​നി​​​മ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​​ന്ന് ഫി​​​ലിം ചേം​​​ബ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

യു​​​വ​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഹേ​​​മ​​​ന്ത് നാ​​​യ​​​ര്‍​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സി​​​നി​​​മ​​​യ്ക്കും വി​​​ജ​​​യാ​​​ശം​​​സ​​​ക​​​ള്‍ നേ​​​രു​​​ന്നു. സൂ​​​ര​​​ജ്-​​​ധ്യാ​​​ന്‍ ചി​​​ത്രം കാ​​​ണാ​​​ന്‍ ആ​​​ളു​​​ക​​​ള്‍ ഒ​​​ഴു​​​കി​​​യെ​​​ത്ത​​​ട്ടെ​​​യെ​​​ന്നും മാ​​​ധ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.