വാ​ടാ​ന​പ്പി​ള്ളി​യി​ൽ 210 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
വാ​ടാ​ന​പ്പി​ള്ളി​യി​ൽ 210 കി​ലോ ക​ഞ്ചാ​വു​മാ​യി  ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, March 18, 2024 2:50 AM IST
വാ​​​​ടാ​​​​ന​​​​പ്പി​​​​ള്ളി: ഗ​​​​ണേ​​​​ശ​​​​മം​​​​ഗ​​​​ല​​​​ത്ത് വ​​​​ൻ ക​​​​ഞ്ചാ​​​​വ് വേ​​​​ട്ട. 210 കി​​​​ലോ ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി ര​​​​ണ്ടു പേ​​​​രെ തൃ​​​​ശൂ​​​​ർ റൂ​​​​റ​​​​ൽ ഡാ​​​​ൻ​​​​സാ​​​​ഫ് ടീ​​​​മും വാ​​​​ടാ​​​​ന​​​​പ്പ​​​​ള്ളി പോ​​​​ലി​​​​സും ചേ​​​​ർ​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി. ലാ​​​​ലൂ​​​​ർ ആ​​​​ല​​​​പ്പാ​​​​ട് പൊ​​​​ന്തേ​​​​ക്ക​​​​ൻ വീ​​​​ട്ടി​​​​ൽ ജോ​​​​സ് (43), ലാ​​​​ലൂ​​​​ർ കാ​​​​ങ്ക​​​​ലാ​​​​ത്ത് വീ​​​​ട്ടി​​​​ൽ സു​​​​ധീ​​​​ഷ് (33) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. തൃ​​​​ശൂ​​​​ർ റൂ​​​​റ​​​​ൽ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ന​​​​വ്നീ​​​​ത് ശ​​​​ർ​​​​മ​​​​യ്ക്കു ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രത്തെത്തുടര്‍‍


ന്ന് പ്ര​​​​ത്യേ​​​​ക പോ​​​​ലീ​​​​സ് സം​​​​ഘം ദേ​​​​ശീ​​​​യ​​​​പാ​​​​ത ഗ​​​​ണേ​​​​ശ​​​​മം​​​​ഗ​​​​ല​​​​ത്ത് ന​​​​ട​​​​ത്തി​​​​യ വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ക​​​​ഞ്ചാ​​​​വും വാ​​​​ഹ​​​​ന​​​​വും സ​​​​ഹി​​​​തം ഇ​​​​വ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. പി​​​​ടി​​​​കൂ​​​​ടി​​​​യ ക​​​​ഞ്ചാ​​​​വ് തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​യി​​​​ൽ മൊ​​​​ത്ത​​​​വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​താ​​​​ണ്. വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.