ഇവിടെ ‘സ്മാ​​​ർ​​​ട്ടാ​​​ണ്’ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം
ഇവിടെ ‘സ്മാ​​​ർ​​​ട്ടാ​​​ണ്’ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം
Tuesday, March 19, 2024 2:52 AM IST
കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​ഠി​​​ക്കു​​​ക​​​യും പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും വ്യ​​​ത്യ​​​സ്ത​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്ത മൂ​​​ന്നു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ചേ​​​ർ​​​ന്നു രൂ​​​പം ന​​​ൽ​​​കി​​​യ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ന്നു. സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് മൂ​​​വ്മെ​​​ന്‍റ് ഫോ​​​ർ ആ​​​ക്‌​​ഷ​​​ൻ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് (സ്മാ​​​ർ​​​ട്ട്- ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ൻ) ഇ​​​ന്ന് 600ല​​​ധി​​​കം സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ്.

സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഗ​​​വേ​​​ഷ​​​ക​​​രു​​​മാ​​​യ ഡോ. ​​​സെ​​​മി​​​ച്ച​​​ൻ ജോ​​​സ​​​ഫ്, ഡോ. ​​​സേ​​​വ്യ​​​ർ വി​​​ന​​​യ​​​രാ​​​ജ്, ഡാ​​​ലി​​​ൻ ഡ​​​യ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് 2023ലെ ​​​ലോ​​​ക സാ​​​മൂ​​​ഹ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ന ദി​​​ന​​​ത്തി​​​ലാ​​​ണു കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി സ്മാ​​​ർ​​​ട്ട് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. അ​​​ക്കാ​​​ദ​​​മി​​​ക്-​​സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ബ​​​ന്ധി​​​പ്പി​​​ച്ച് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കേ​​​ഴ്സ് എം​​​പ​​​വ​​​ർ​​​മെ​​​ന്‍റ് പ്രോ​​​ഗ്രാം എ​​​ന്ന​​പേ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​വാ​​​ര സം​​​വാ​​​ദ​​​ങ്ങ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക പാ​​​ഠ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ വി​​​ക​​​സ​​​ന പോ​​രാ​​യ്മ​​ക​​ൾ ക​​​ണ്ടെ​​​ത്തി അ​​​തി​​​നു പ​​​രി​​​ഹാ​​​രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു സ്മാ​​​ർ​​​ട്ട് വി​​​ല്ലേ​​​ജ്. സാ​​​മൂ​​​ഹ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​ന്ന​​​ദ്ധ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​​മാ​​​ണ്.


സാ​​​മൂ​​​ഹ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ പൗ​​​ര​​​ബോ​​​ധ​​​വും സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും വ​​​ള​​​ർ​​​ത്തു​​​ക​​​യാ​​​ണ് സ്മാ​​​ർ​​​ട്ട് ഇ​​​ന്ത്യ​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി ഡാ​​​ലി​​​ൻ ഡ​​​യ​​​സ് പ​​​റ​​​ഞ്ഞു.

മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും അ​​​വ​​​രോ​​​ടൊ​​​പ്പം സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നും ദീ​​​പാ ബി​​​ജ​​​ൻ, നീ​​​തു എ​​​സ്പി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്മാ​​​ർ​​​ട്ട് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രു​​​ണ്ട്.

മ​​​ല​​​യാ​​​ളി​​​യു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ഴ​​​മേ​​​റി​​​യ ഗ​​​വേ​​​ഷ​​​ണപ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ​​​ണി​​​പ്പു​​​ര​​​യി​​​ലാ​​​ണ് സ്മാ​​​ർ​​​ട്ട് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​പ്പോ​​​ൾ. മൈ​​​ൻ​​​ഡ് ബ്ലി​​​സ് എ​​​ന്ന പേ​​​രി​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റും സ്മാ​​​ർ​​​ട്ടി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ബി​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ​​​സ്ഡ​​​ബ്ല്യു, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫീ​​​ൽ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും സ്മാ​​​ർ​​​ട്ട് ഇ​​​ന്ത്യ ന​​​ൽ​​​കി​​വ​​​രു​​​ന്നു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.