ഡീ​സ​ൽ ചെ​ല​വ് കു​റ​യ്ക്കാ​ൻ ഡി​പ്പോ​ക​ൾ​ക്ക് ടാ​ർ​ജ​റ്റ്
ഡീ​സ​ൽ ചെ​ല​വ് കു​റ​യ്ക്കാ​ൻ ഡി​പ്പോ​ക​ൾ​ക്ക് ടാ​ർ​ജ​റ്റ്
Wednesday, March 27, 2024 12:45 AM IST
പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​​ന് പ​​​ര​​​മാ​​​വ​​​ധി ദൂ​​​രം (കെ​​​എം​​​പി​​​എ​​​ൽ) ല​​​ക്ഷ്യം വ​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഡി​​​പ്പോ​​​ക​​​ൾ​​​ക്ക് ടാ​​​ർ​​​ജ​​​റ്റ് നി​​​ശ്ച​​​യി​​​ച്ചു . തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ഡി​​​പ്പോ​​​ക​​​ൾ​​​ക്കാ​​​ണ് ടാ​​​ർ​​​ജ​​​റ്റ്. ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ത് നി​​​ല​​​വി​​​ൽ വ​​​രും.

ഹ​​​രി​​​പ്പാ​​​ട്, ഡി​​​പ്പോ​​​യ്ക്കാ​​​ണ് കെ​​​എം​​​പി​​​എ​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ. ഒ​​​രു ലി​​​റ്റ​​​റി​​​ന് 4.69 കി​​​ലോ​​​മീ​​​റ്റ​​​ർ ബ​​​സ് ഓ​​​ടി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ആ​​​ല​​​പ്പു​​​ഴ, മു​​​ല്ല​​​പ്പ​​​ള്ളി ഡി​​​പ്പോ​​​ക​​​ൾ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. 4.57 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ഇ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. കോ​​​ന്നി ഡി​​​പ്പോ 4.54 കി​​​ലോ​​​മീ​​​റ്റ​​​ർ. ഏ​​​റ്റ​​​വും കു​​​റ​​​വ് പൂ​​​വാ​​​ർ ഡി​​​പ്പോ​​​യ്ക്കാ​​​ണ്. ലി​​​റ്റ​​​റി​​​ന് 3.87 കി​​​ലോ​​​മീ​​​റ്റ​​​ർ. തൊ​​​ട്ട​​​ടു​​​ത്ത് വെ​​​ള്ള​​​റ​​​ട​​​യാ​​​ണ് 3.93. വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന് 4.01 ആ​​​ണ് ല​​​ക്ഷ്യം.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ടാ​​​ർ​​​ജ​​​റ്റ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. ചി​​​ല ഡി​​​പ്പോ​​​ക​​​ൾ​​​ക്ക് ചി​​​ല മാ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ക്ഷ്യം നേ​​​ടാ​​​നാ​​​യി. പ​​​ത്ത​​​നാ​​​പു​​​രം, മ​​​ല്ല​​​പ്പ​​​ള്ളി, ആ​​​ര്യ​​​നാ​​​ട് എ​​​ന്നീ ഡി​​​പ്പോ​​​ക​​​ളാ​​​ണ് ഇ​​​തി​​​ൽ മു​​​ന്നി​​​ൽ. കു​​​ള​​​ത്തൂപ്പു​​​ഴ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, കോ​​​ന്നി കൊ​​​ല്ലം, റാ​​​ന്നി, മാ​​​വേ​​​ലി​​​ക്ക​​​ര, എ​​​ട​​​ത്വ, എ​​​രു​​​മേ​​​ലി ഡി​​​പ്പോ​​​ക​​​ളും ചി​​​ല മാ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. പ​​​ക്ഷേ ഒ​​​രു ഡി​​​പ്പോ​​​യ്ക്കും വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ ഇ​​​ത് തു​​​ട​​​രാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

ഡീ​​​സ​​​ൽ ഉ​​​പ​​​ഭോ​​​ഗ​​​ത്തെ നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കു​​​ന്ന ഡീ​​​സ​​​ൽ ലീ​​​ക്ക്, എ​​​യ​​​ർ ലീ​​​ക്ക്, ബ്രേ​​​ക്ക് ജാ​​​മിം​​​ഗ്, ക്ല​​​ച്ച് ത​​​ക​​​രാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​യും പൂ​​​ർ​​​ണ​​​മാ​​​യും പ​​​രി​​​ഹ​​​രി​​​ച്ചു മാ​​​ത്ര​​​മേ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സി​​​ന് അ​​​യ​​​യ്ക്കാ​​​വൂ എ​​​ന്നും പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.