റ​വ.ഡോ. ​ഫ്രാ​ന്‍​സി​സ് മ​രോ​ട്ടി​ക്കാ​പ​റ​മ്പി​ൽ കാ​ര്‍​മ​ല്‍​ഗി​രി റെ​ക്ട​ർ
റ​വ.ഡോ. ​ഫ്രാ​ന്‍​സി​സ് മ​രോ​ട്ടി​ക്കാ​പ​റ​മ്പി​ൽ കാ​ര്‍​മ​ല്‍​ഗി​രി റെ​ക്ട​ർ
Thursday, March 28, 2024 12:04 AM IST
കൊ​​​​ച്ചി: ആ​​​​ലു​​​​വ കാ​​​​ര്‍​മ​​​​ല്‍​ഗി​​​​രി പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ സെ​​​​മി​​​​നാ​​​​രി​​​​യു​​​​ടെ റെ​​​​ക്ട​​​​റാ​​​​യി റ​​​​വ. ഡോ. ​​​​ഫ്രാ​​​​ന്‍​സി​​​​സ് മ​​​​രോ​​​​ട്ടി​​​​ക്കാ​​​​പ​​​​റ​​​​മ്പി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഇ​​​​ദ്ദേ​​​​ഹം 25 വ​​​​ര്‍​ഷ​​​​മാ​​​​യി സെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ്.

ആ​​​​റു വ​​​​ര്‍​ഷം റെ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന റ​​​​വ.ഡോ. ​​​​ചാ​​​​ക്കോ പു​​​​ത്ത​​​​ന്‍​പു​​​​ര​​​​യ്ക്ക​​​​ല്‍ വി​​​​ര​​​​മി​​​​ച്ച ഒ​​​​ഴി​​​​വി​​​​ലാ​​​​ണു പു​​​​തി​​​​യ റെ​​​​ക്ട​​​​റെ ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ച​​​​ത്. കേ​​​​ര​​​​ള ല​​​​ത്തീ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റും കാ​​​​ര്‍​മ​​​​ല്‍​ഗി​​​​രി സെ​​​​മി​​​​നാ​​​​രി​​​​യു​​​​ടെ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍ നി​​​​യ​​​​മ​​​​നം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു ചെ​​​​യ​​​​ര്‍​മാ​​​​ന്‍റെ മു​​​​ന്പാ​​​​കെ പ്ര​​​​തി​​​​ജ്ഞ​ ചൊ​​​​ല്ലി ഫാ. ​​​​മ​​​​രോ​​​​ട്ടി​​​​ക്കാ​​​​പ​​​​റ​​​​മ്പി​​​​ല്‍ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.


റോ​​​​മി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ഗ്രി​​​​ഗോ​​​​റി​​​​യ​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍നി​​​​ന്നു സ​​​​ഭാ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ഫാ. ​​​​മ​​​​രോ​​​​ട്ടി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ലി​​​​ന് ഇം​​​​ഗ്ലീ​​​​ഷ്, ലാ​​​​റ്റി​​​​ന്‍, ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍, ജ​​​​ര്‍​മ​​​​ന്‍, മ​​​​ല​​​​യാ​​​​ളം ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ പ്രാ​​​​വീ​​​​ണ്യ​​​​മു​​​​ണ്ട്. 1999 മു​​​​ത​​​​ല്‍ കാ​​​​ർ​​​​മ​​​​ൽ​​​​ഗി​​​​രി​​​​യി​​​​ൽ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ദ്ദേ​​​​ഹം, ബ​​​​ര്‍​സാ​​​​ര്‍, ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്‍, ര​​​​ജി​​​​സ്ട്രാ​​​​ര്‍, ഫി​​​​നാ​​​​ൻ​​​ഷ്യ​​​​ല്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍, വൈ​​​​സ് റെ​​​​ക്ട​​​​ര്‍ എ​​​​ന്നീ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും ​വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.