മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ  ബസിലിക്കയായി ഉയര്‍ത്തി
Friday, March 29, 2024 12:52 AM IST
കോ​ട്ട​യം: വി​ജ​യ​പു​രം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മൂ​ന്നാ​ര്‍ മൗ​ണ്ട് കാ​ര്‍മ​ല്‍ ദേ​വാ​ലയ​ത്തെ മൈ​ന​ര്‍ ബ​സി​ലി​ക്ക​യാ​യി ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ ഉ​യ​ര്‍ത്തി.

ഇ​തു സം​ബ​ന്ധി​ച്ച വി​ളം​ബ​രം വി​ജ​യ​പു​രം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ചേ​രി​ല്‍ വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന തൈ​ലാ​ഭി​ക്ഷേ​ക വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രു​ടെ​യും സന്യസ്തരു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി.

ബ​സി​ലി​ക്ക​യു​ടെ പ്ര​ഥ​മ റെ​ക്ട​റാ​യി ഫാ. ​മൈ​ക്കി​ള്‍ വ​ല​യി​ഞ്ചി​യി​ല്‍ നി​യ​മി​ത​നാ​യി. ബ​സി​ലി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​ന​വും ആ​ഘോ​ഷ​ങ്ങ​ളും മേ​യ് 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൂ​ന്നാ​റി​ല്‍ ന​ട​ക്കും.

മൂ​ന്നാ​ര്‍ മൗ​ണ്ട് കാ​ര്‍മ​ല്‍ ദേവാല​യം ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ​ത്തെ​യും കേ​ര​ള​ത്തി​ലെ 12ാമ​ത്തെ​യും ബ​സി​ലി​ക്ക​യാ​ണ്. ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത് 1898ൽ ​സ്പാ​നി​ഷ് മി​ഷ​ണ​റി ഫാ. ​അ​ല്‍ഫോ​ണ്‍സ് മ​രി​യ ഒ​സി​ഡി വ​രാ​പ്പു​ഴ​യി​ല്‍നി​ന്ന് കാ​ല്‍ന​ട​യാ​യി എ​ത്തി ഒ​രു താ​ല്‍കാ​ലി​ക ഷെ​ഡ് നി​ര്‍മി​ച്ച​തോ​ടെ​യാ​ണ്.


1909ല്‍ ​ചെ​റി​യ പ​ള്ളി നി​ര്‍മി​ച്ചു. 1938 എ​പ്രി​ല്‍ 17ന് ​ഇ​ന്ന​ത്തെ ദേവാ​ല​യം ആ​ശീ​ര്‍വ​ദി​ച്ചു. 1943ല്‍ ​ഇ​ട​വ​ക​യാ​യി ഉ​യ​ര്‍ത്തി. ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ ക​ത്തോ​ലി​ക്കാ ദേവാ​ല​യ​ത്തി​ന്‍റെ 125-മ​ത് വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്മാ​ര​ക​മാ​യും മി​ഷ​ണ​റി​മാ​ര്‍ മൂ​ന്നാ​ര്‍ കേ​ന്ദ്ര​മാ​ക്കി ന​ട​ത്തി​യ സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യു​മാ​ണ് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ ബ​സി​ലി​ക്ക പ​ദ​വി ന​ല്‍കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.