വീടുകള്‍ക്കു മുന്നില്‍ ലോഗോ വയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാന്‍ കഴിയില്ല. വീട്ടുടമയുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാന്‍ സമ്മതിക്കില്ലെന്നും ഒരു ബോര്‍ഡും അനുവദിക്കില്ലെന്നും ഈ വിലക്ക് ആദ്യം മാറ്റാനാണ് ആവാസ് പദ്ധതിയില്‍ വീടുകള്‍ നല്കുമെന്നു പ്രസംഗിക്കുന്ന മോദി ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസിയാന്‍ കരാറിന്റെ അനന്തരഫലമായി റബറിന്റെ വിലയിടിഞ്ഞു. കൊള്ളലാഭം ഉണ്ടാക്കിയ ടയര്‍കമ്പനികള്‍ 1800 കോടി രൂപ പിഴ അടയ്ക്കണമെന്ന ഉത്തരവിന് എതിരേ ടയര്‍ കമ്പനി ഉടമകള്‍ സ്റ്റേ സമ്പാദിച്ചപ്പോള്‍, സ്റ്റേ ഒഴിവാക്കാന്‍ ബിജെപി സര്‍ക്കാരോ ഇതിനെതിരേ ശബ്ദിക്കാന്‍ എംആര്‍എഫിനെ പിണക്കാന്‍ ഭയമുള്ള കോണ്‍ഗ്രസോ തയാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഡോ ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി.