ഗോവ ചലച്ചിത്രമേള: രണ്ടു ചിത്രങ്ങൾ ഒഴിവാക്കി
Saturday, November 11, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: ഗോ​വ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നി​രു​ന്ന മ​ല​യാ​ളി​യു​ടേ​ത് ഉ​ൾ​പ്പ​ടെ ര​ണ്ടു സി​നി​മ​ക​ൾ കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി. ര​വി ജാ​ദ​വി​ന്‍റെ ന്യൂ​ഡ്, സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ എ​സ് ദു​ർ​ഗ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 48-ാമ​ത് അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നി​രു​ന്ന​താ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ളും. ഇ​തു​ൾ​പ്പ​ടെ ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ൽ 24 ചി​ത്ര​ങ്ങ​ളാ​ണു 13 അം​ഗ ജൂ​റി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ സ്മൃ​തി ഇ​റാ​നി​യു​ടെ കീ​ഴി​ലു​ള്ള വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം, ജൂ​റി​യെ അ​റി​യി​ക്കാ​തെ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. എ​സ് ദു​ർ​ഗ എ​ന്ന മ​ല​യാ​ള ചി​ത്രം മു​ൻ​പ് ജി​യോ മാ​മി മുംബൈ ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്.


എ​ന്തു കാ​ര​ണ​ത്താ​ലാ​ണു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് ജൂ​റി അം​ഗ​വും പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​പൂ​ർ​വ അ​സ്രാ​ണി പ​റ​ഞ്ഞ​ത്. സ്ത്രീ ​വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​രാ​മ​ർ​ശി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ​വ. മ​ന്ത്രാ​ല​യം തീ​രു​മാ​നം പു​ന​ഃപ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​പൂ​ർ​വ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.