ബിഹാർ മന്ത്രിയെയും സംഘത്തെയും ബംഗാളിലെ ഹോട്ടലിൽ ജീവനക്കാർ മർദിച്ചു
Wednesday, January 3, 2018 1:06 AM IST
സു​​രി (​​പ​​ശ്ചി​​മ​​ബം​​ഗാ​​ൾ): ഹോ​​ട്ട​​ലി​​ൽ സൗ​​ക​​ര്യ​​മി​​ല്ലെ​​ന്നാ​​രോ​​പി​​ച്ച് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ച ബി​​ഹാ​​ർ മ​​ന്ത്രി​​യെ​​യും സം​​ഘ​​ത്തെ​​യും ഹോ​​ട്ട​​ൽ ജീ​​വ​​ന​​ക്കാ​​ർ മ​​ർ​​ദി​​ച്ചു. പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ താ​​രാ​​പീ​​ഠി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ബി​​ഹാ​​ർ ന​​ഗ​​രവി​​ക​​സ​​ന മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വു​​മാ​​യ സു​​രേ​​ഷ് ശ​​ർ​​മ​​യെ​​യും പ​​രി​​വാ​​ര​​ങ്ങ​​ളെ​​യു​​മാ​​ണു ഹോ​​ട്ട​​ൽ ജീ​​വ​​ന​​ക്കാ​​ർ കൈ​​യേ​​റ്റം ചെ​​യ്ത​​ത്.

ബി​​ർ​​ഭും ജി​​ല്ല​​യി​​ലെ താ​​രാ​​പീ​​ഠി​​ൽ ക്ഷേ​​ത്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ മ​​ന്ത്രി അ​​തി​​നു​​ശേ​​ഷം ഹോ​​ട്ട​​ലി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. ഒ​​രു മ​​ന്ത്രി​​ക്കു ചേ​​ർ​​ന്ന സൗ​​ക​​ര്യം ഹോ​​ട്ട​​ലി​​ൽ ഇ​​ല്ലെ​​ന്നും ബു​​ക്കിം​​ഗി​​നു ന​​ല്കി​​യ പ​​ണം മ​​ട​​ക്കി ന​​ല്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​ണു സം​​ഘ​​ർ​​ഷ​​ത്തി​​നു വ​​ഴി​​വ​​ച്ച​​ത്. ര​​ണ്ടു മു​​റി​​ക​​ളാ​​യി​​രു​​ന്നു മ​​ന്ത്രി​​യും പ​​രി​​വാ​​ര​​ങ്ങ​​ളും ബു​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്.

സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഹോ​​ട്ട​​ൽ അ​​ധി​​കൃ​​ത​​ർ​​ക്കെ​​തി​​രേ മ​​ന്ത്രി സു​​രേ​​ഷ് ശ​​ർ​​മ​​യും, മ​​ന്ത്രി​​ക്കും സം​​ഘ​​ത്തി​​നു​​മെ​​തി​​രേ ഹോ​​ട്ട​​ൽ അ​​ധി​​കൃ​​ത​​രും പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...