കാഷ്മീരിൽ വിഘടനവാദി നേതാക്കൾ അറസ്റ്റിൽ
Thursday, January 4, 2018 12:53 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട് (ജെ​​​ക​​​ഐ​​​ൽ​​​എ​​​ഫ്) ചെ​​​യ​​​ർ​​​മാ​​​ൻ യാ​​​സി​​​ൻ മാ​​​ലി​​​ക്കി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത പോ​​​ലീ​​​സ് വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് മി​​​ർ​​​വാ​​​യി​​​സ് ഉ​​​മ​​​ർ ഫ​​​റൂ​​​ഖി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി.


അ​​​ബി​​​ഗു​​​സാ​​​റി​​​ലെ പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ൽ നി​​​ന്നാ​​​ണ് യാ​​​സി​​​ൻ മാ​​​ലി​​​ക്കി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​ത്. ശ്രീ​​​ന​​​ഗ​​​റി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​ണു മി​​​ർ​​​വാ​​​യി​​​സ് ഉ​​​മ​​​ർ ക​​​ഴി​​​യു​​​ന്ന​​​ത്. വീ​​​ടി​​​നു ക​​​ന​​​ത്ത പോ​​​ലീ​​​സ് കാ​​​വ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.