സൊറാബുദീൻ കേസ്; സിബിഐക്കെതിരേ അഭിഭാഷകർ
Saturday, January 20, 2018 12:43 AM IST
മും​​​​ബൈ: സൊ​​​​റാ​​​​ബു​​​​ദീ​​​​ൻ ഷേ​​​​ക്ക് വ്യാ​​​​ജ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ​​​​യെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി​​​​യ കീ​​​​ഴ്ക്കോ​​​​ട​​​​തി വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്യാ​​​​ത്ത സി​​​​ബി​​​​ഐ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.


സി​​​​ബി‍ഐ ന​​​​ട​​​​പ​​​​ടി നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും സേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന് പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ബോം​​​​ബെ ലോ​​​​യേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ​​​​റ​​​​യു​​​​ന്നു. കേ​​​​സ് തി​​​​ങ്ക​​​​ളാ​​​​ഴ്ച ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.