ആസാമിൽ ചെറുവിമാനം തകർന്ന് രണ്ട് വ്യോമസേനാ പൈലറ്റുമാർ മരിച്ചു
Friday, February 16, 2018 12:38 AM IST
മ​​​​ജു​​​​ലി: ആ​​​​സാ​​​​മി​​​​ൽ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ചെ​​​​റു​​​​വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ര​​​​ണ്ടു പൈ​​​​ല​​​​റ്റു​​​​​​​​മാ​​​​ർ മ​​​​രി​​​​ച്ചു. ജോ​​​​ർ​​​​ഹ​​​​ട്ട് വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​ന​​​​മാ​​​​ണു മ​​​​ജു​​​​ലി ദ്വീ​​​​പി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. വിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​രാ​​​​യ ജ​​​​യ് പോ​​​​ൾ ജ​​​​യിം​​​​സ്, ഡി. ​​​​വാ​​​​ട്സ് എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വ്യോ​​​​മ​​​​സേ​​​​ന അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ര​​​​ണ്ടു സീ​​​​റ്റു​​​​ള്ള ചെ​​​​റു​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ല​​​​ത്തി​​​​റ​​​​ക്കാ​​​​ൻ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ബ്ര​​​​ഹ്മ​​​​പു​​​​ത്ര ന​​​​ദി​​​​യുടെ ച​​​​പോ​​​​രി​​​​യി​​​​ലെ മ​​​​ണ​​​​ൽ​​​​ത്തി​​​​ട്ട​​​​യി​​​​ൽ വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ജ​​​​ന​​​​വാ​​​​സ​​​​മി​​​​ല്ല. വി​​​​മാ​​​​നം ക​​​​ത്തി​​​​യ​​​​മ​​​​രു​​​​ന്ന​​​​തു ക​​​​ണ്ട് സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള​​​​വ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​രെ വി​​​​വ​​​​ര​​​​മ​​​​റി‍യി​​​​ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.