വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു
Wednesday, March 14, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​ത്തി​യ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണം ആ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കോ​ടി ക​വി​ഞ്ഞ​താ​യി കേ​ന്ദ്ര ടൂ​റി​സം​ മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം. മൊ​ത്തം 4.3 കോ​ടി പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (ജി​ഡി​പി) 6.88 ശ​ത​മാ​ന​വും വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ 15.8 ശ​ത​മാ​ന​വു​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രമേ​ഖ​ല വ​ൻ കു​തി​പ്പി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്ക​ണ​മെ​ങ്കി​ൽ ഹ​ർ​ത്താ​ലു​ക​ൾ പ​തി​വാ​ക്കു​ന്ന രീ​തി അ​വ​സാ​നി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ത്രി​കാ​ല ഷോ​പ്പിം​ഗും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി നൈ​റ്റ് ലൈ​ഫ് സ​ജീ​വ​മാ​ക്കു​ക​യാ​ണ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​യ കാ​ര്യം. നൈ​റ്റ് ലൈ​ഫ് എ​ന്നാ​ൽ നൈ​റ്റ് ക്ല​ബ്ബുക​ളും പ​ബ്ബു ക​ളുമ​ല്ലെ​ന്നും ക​ണ്ണ​ന്താ​നം വി​ശ​ദീ​ക​രി​ച്ചു. യൂ​റോ​പ്പ്, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ദു​ബാ​യി പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ലും രാ​ത്രി​കാ​ല സ​ഞ്ചാ​രി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച് വ​ലി​യ തോ​തി​ൽ വി​ദേ​ശ​നാ​ണയം നേ​ടു​ന്നു. ഇ​ന്ത്യ​യി​ലും ന​മു​ക്കു ചേ​രു​ന്ന ത​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ട​ണം.


എ​ന്നാ​ൽ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ത​മി​ഴ്നാ​ടും മ​ഹാ​രാ​ഷ്‌ട്രയും യു​പി​യു​മാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ ളിലെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​ബ​ലരാ​യി​രു​ന്ന ത​ന്‍റെ മാ​തൃ​സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തിനും രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ൽ​കി​യ രാ​ജ​സ്ഥാ​നും ഇ​നി​യു​മേ​റെ സാ​ധ്യ​ത​ക​ളു​ണ്ട്. കേ​ര​ള​വും രാ​ജ​സ്ഥാ​നും ഇ​പ്പോ​ഴും ടൂ​റി​സം മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.