കഠുവ: സാക്ഷികൾക്ക് പോലീസ് പീഡനമെന്നു പരാതി
Tuesday, May 15, 2018 1:32 AM IST
ന്യൂ​ഡ​ൽ​ഹി: ക​ഠുവ കൂ​ട്ട മാ​ന​ഭം​ഗക്കേ​സി​ലെ മൂ​ന്നു സാ​ക്ഷി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ പീ​ഡ​നം നേ​രി​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ. ചോ​ദ്യംചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഹ​ർ​ജി​യി​ൽ നാ​ളെ വാ​ദം കേ​ൾ​ക്കും.

ക​ഠുവ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യമാ​യ സം​ഭ​വ​ത്തി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ജ​മ്മു കാ​ഷ്മീ​രി​നു പു​റ​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്ന പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.


കേ​സി​ലെ സാ​ക്ഷി​ക​ളാ​യ സാ​ഹി​ൽ ശ​ർ​മ​യു​ടെ​യും മ​റ്റു മൂ​ന്നു പേ​രു​ടെ​യും ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നാ​ളെ വാ​ദം കേ​ൾ​ക്കു​ന്ന​ത്. കേ​സി​ൽ പോ​ലീ​സ് മു​ൻ​പേത​ന്നെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ്. എ​ന്നാ​ൽ, വീ​ണ്ടും ഹാ​ജ​രാ​യി മൊ​ഴി ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​നുംമേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും ഇ​വ​രു​ടെ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.