ഭ​വ​ന​നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ ന​ട​പ​ടി
Thursday, June 7, 2018 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ഭ​വ​ന നി​ർ​മാ​ണ​മേ​ഖ​ല​യ്ക്കു വ​ലി​യ കു​തി​പ്പ് ന​ല്കു​ന്ന മൂ​ന്നു തീ​രു​മാ​ന​ങ്ങ​ൾ. മു​ൻ​ഗ​ണ​നാ മേ​ഖ​ല​യി​ൽ​പ്പെ​ട്ട (പ്ര​യോ​റി​റ്റി സെ​ക്‌​ട​ർ) ഭ​വ​ന​വാ​യ്പ​ക​ളു​ടെ പ​ര​മാ​വ​ധി തു​ക വ​ർ​ധി​പ്പി​ച്ച റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​ന​മാ​ണ് ഒ​ന്ന്. പാ​പ്പ​ർ കോ​ഡ് പ്ര​കാ​രം ക​ന്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി തു​ട​ങ്ങു​ന്പോ​ൾ പാ​ർ​പ്പി​ടം വാ​ങ്ങി​യ​വ​രെ ബാ​ങ്കു​ക​ൾ​ക്കു തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ച് ഐ​ബി​സി (ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക് റ​പ്റ്റ്സി കോ​ഡ്) യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ഓ​ർ​ഡി​ന​ൻ​സി​റ​ക്കി​യ​ത് അ​ടു​ത്ത കാ​ര്യം.

ന​ഷ്‌​ട​ത്തി​ലു​ള്ള കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള ഭൂ​മി ദ​രി​ദ്ര​രു​ടെ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു ന​ല്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ച​തു മൂ​ന്നാ​മ​ത്തെ കാ​ര്യം. മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ലെ ഭ​വ​ന​വാ​യ്പാ പ​രി​ധി 10 ല​ക്ഷ​ത്തി​ലേ​റെ ജ​ന​സം​ഖ്യ​യു​ള്ള മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ 28 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് 35 ല​ക്ഷ​മാ​ക്കി. മ​റ്റി​ട​ങ്ങ​ളി​ൽ 20 ല​ക്ഷ​ത്തി​ൽ​നി​ന്ന് 25 ല​ക്ഷ​മാ​ക്കി.


പാ​ർ​പ്പി​ടം വാ​ങ്ങി​യ​വ​രെ ബാ​ങ്കു​ക​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ച്ചാ​ൽ ഹൗ​സിം​ഗ് ക​ന്പ​നി​ക​ൾ പാ​ർ​പ്പി​ടം ന​ല്കാ​തെ പൂ​ട്ടി​പ്പോ​യാ​ൽ കൊ​ടു​ത്ത തു​ക തി​രി​ച്ചു​കി​ട്ടാ​ൻ വ​ഴി​യൊ​രു​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.