ദീപിക പദുകോണിന്‍റെ വസതിയുൾപ്പെടുന്ന ബഹുനിലമന്ദിരത്തിൽ വൻ തീപിടിത്തം
Thursday, June 14, 2018 12:22 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ദീ​​​​പി​​​​ക പ​​​​ദു​​​​കോ​​​​ണി​​​​ന്‍റെ വീ​​​​ടും ഓ​​​​ഫീ​​​​സും അ​​​​ട​​​​ങ്ങു​​​​ന്ന മും​​​ബൈ പ്ര​​​​ഭാ​​​​ദേ​​​​വി​​​​യി​​​​ലെ ബ​​​​ഹു​​​​നി​​​​ല​​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ തീ​​​​പി​​​​ടി​​​​ത്തം. ബീ​​​​മോ​​​​ണ്ട് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ 34-ാം നി​​​​ല​​​​യി​​​​ലാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഈ ​​​​സ​​​​മ​​​​യം ദീ​​​​പി​​​​ക ഫ്ളാ​​​​റ്റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ദീ​​​​പി​​​​ക​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നും വ​​​​സ​​​​തി​​​​ക്കും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്ല.


ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു​​​​മ​​​​ണി​​​​ക്കാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഫ്ളാ​​​​റ്റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നൂ​​​​റോ​​​​ളം പേ​​​​രെ അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.​​​​പ​​​​ത്തു ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളും ദ്രു​​​​ത​​​​ക​​​​ർ​​​​മ​​​​സേ​​​​ന​​​​യും സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.