ഹോം സ്റ്റേ പദ്ധതി പ്രോത്സാഹിപ്പിക്കും: അൽഫോൻസ് കണ്ണന്താനം
ഹോം സ്റ്റേ പദ്ധതി പ്രോത്സാഹിപ്പിക്കും:  അൽഫോൻസ് കണ്ണന്താനം
Monday, August 6, 2018 9:22 PM IST
ന്യൂ​ഡ​ൽ​ഹി: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ഹോം ​സ്റ്റേ പ​ദ്ധ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നു കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. ഹോം ​സ്റ്റേ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നു ലോ​ക്സ​ഭ​യി​ൽ പ്ര​ഫ. കെ.​വി തോ​മ​സി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടൂ​റി​സം മാ​തൃ​കാ ഗ്രാ​മ​മാ​യ കു​ന്പ​ള​ങ്ങി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു വീ​ടു​ക​ളി​ൽ താ​മ​സ​മൊ​രു​ക്കു​ന്ന ഹോം ​സ്റ്റേ പ​ദ്ധ​തി സ​ജീ​വ​മാ​ണെ​ന്നും ദേ​ശീ​യ​ത​ല​ത്തി​ൽ പ​ദ്ധ​തി​ക്കു രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ണ​മെ​ന്നും കെ.​വി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.


വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.