നികുതി കുറയ്ക്കില്ല: കേന്ദ്രം, വില കുറച്ച് മമത
നികുതി കുറയ്ക്കില്ല: കേന്ദ്രം, വില കുറച്ച് മമത
Wednesday, September 12, 2018 2:15 AM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെയും ഇ​ന്ധ​നവി​ല കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കുന്നത് ധ​ന​ക​മ്മി​ കൂട്ടും. ധ​ന​ക​മ്മി ഉ​യ​ർ​ന്നാ​ൽ രൂ​പ​യു​ടെ വില ഇ​നി​യും ഇ​ടി​യും. നി​കു​തി കു​റ​ച്ചാ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കുറയ്ക്കേണ്ടിവ​രു​മെ​ന്നും കേ​ന്ദ്രത്തിന്‍റെ ഭീ​ഷ​ണി.


പ​ശ്ചി​മബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഓ​രോ രൂ​പ കു​റ​ച്ചു. ഒ​ഡീ​ഷ സ​ർ​ക്കാ​രും പെ​ട്രോ​ളി​ന് ഒ​രു രൂ​പ കു​റ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്ര പ്ര​ദേ​ശ് ര​ണ്ടു രൂ​പ​യും രാ​ജ​സ്ഥാ​ൻ രണ്ടര രൂ​പ​യും കു​റ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.