ബിഷപ്പിന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന റി​പ്പോ​ർ​ട്ട് ശ​രി​യ​ല്ല
Sunday, September 16, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ല​ന്ധ​ർ ബി​ഷ​പ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ട് ശ​രി​യ​ല്ലെ​ന്ന് സി​ബി​സി​ഐ അ​റി​യി​ച്ചു. ജ​ല​ന്ധ​ർ ബി​ഷ​പ് പ​ദ​വി ഒ​ഴി​യ​ണ​മെ​ന്ന ത​ര​ത്തി​ൽ ക​ർ​ദി​നാ​ൾ ഗ്രേ​ഷ്യ​സി​ന്‍റേ​താ​യി ചി​ല പ്ര​സ്താ​വ​ന​ക​ൾ വ​ന്ന​താ​യി അ​റി​യു​ന്നു.

അ​ദ്ദേ​ഹം അ​ത്ത​രം ഏ​തെ​ങ്കി​ലും പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ ​പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​യു​ന്നു​വെ​ന്നും സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​തി​യ​ഡോ​ർ മ​സ്ക്രീ​നാ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മും​ബൈ അ​തി​രൂ​പ​ത​യു​ടെ ഒ​രു വ​ക്താ​വ് ന​ട​ത്തി​യ പ്ര​സ്താ​വ​ന വക്താവിന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി ക​ണ​ക്കാ​ക്കി​യാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.