ഗോവ സർക്കാർ വിശ്വാസവോട്ട് തേടണമെന്നു കോൺഗ്രസ്
ഗോവ സർക്കാർ വിശ്വാസവോട്ട് തേടണമെന്നു കോൺഗ്രസ്
Tuesday, September 18, 2018 11:38 PM IST
പ​​നാ​​ജി: ഗോ​​വ​​യി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നോ​​ട് സ​​ഭ​​യി​​ൽ വി​​ശ്വാ​​സ​​വോ​​ട്ട് തേ​​ടാ​​ൻ നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ മൃ​​ദു​​ല സി​​ൻ‌​​ഹ​​യോ​​ടു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ച​​ന്ദ്ര​​കാ​​ന്ത് കാ​​വ​​ലേ​​ക്ക​​റുടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് എം​​എ​​ൽ​​എ​​മാ​​ർ ഗ​​വ​​ർ​​ണ​​റെ ക​​ണ്ട​​ത്.

നി​​യ​​മ​​സ​​ഭ പി​​രി​​ച്ചു​​വി​​ട​​രു​​തെ​​ന്നും കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ഗ​​വ​​ർ​​ണ​​റോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​ർ ഡ​​ൽ​​ഹി എ​​യിം​​സി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​തു കൂ​​ടാ​​തെ ര​​ണ്ടു മ​​ന്ത്രി​​മാ​​രും ചി​​കി​​ത്സ​​യി​​ലാ​​ണ്.


40 അം​​ഗ ഗോ​​വ നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് 16 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ബി​​ജെ​​പി​​ക്ക് 14 അം​​ഗ​​ങ്ങ​​ളു​​ണ്ട്. മൂ​​ന്ന് അം​​ഗ​​ങ്ങ​​ൾ വീ​​ത​​മു​​ള്ള ഗോ​​വ ഫോ​​ർ​​വേ​​ഡ് പാ​​ർ​​ട്ടി, എം​​ജി​​പി, മൂ​​ന്ന് സ്വ​​ത​​ന്ത്ര​​ർ, ഒ​​രു എ​​ൻ​​സി​​പി അം​​ഗം എ​​ന്നി​​വ​​രു​​ടെ പി​​ന്തു​​ണ ബി​​ജെ​​പി​​ക്കു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.