ഓഹരിവിപണിയിലെ നഷ്‌ടം ₹ 5.66 ലക്ഷം കോടി
ഓഹരിവിപണിയിലെ നഷ്‌ടം  ₹ 5.66 ലക്ഷം കോടി
Saturday, September 22, 2018 1:23 AM IST
മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​ക​ൾ ആ​ശ​ങ്ക​യി​ൽ. ചി​ല വ​ലി​യ വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ളു​ടെ ക​ട​ക്കെ​ണി രാ​ജ്യ​ത്ത് പ​ണ​ല​ഭ്യ​ത കു​റ​യ്ക്കു​ക​യും പ​ലി​ശ കൂ​ട്ടു​ക​യും ചെ​യ്യു​മെ​ന്നാ​ണു ഭീ​തി. ഈ ​ആ​ശ​ങ്ക ഇ​ന്ന​ലെ ഓ​ഹ​രി​സൂ​ചി​ക​ക​ൾ മൂ​ന്നു​ശ​ത​മാ​നം​വ​രെ ഇ​ടി​യാ​ൻ ഇ​ട​യാ​ക്കി. സെ​ൻ​സെ​ക്സ് 36,000-നു ​താ​ഴെ​യും നി​ഫ്റ്റി 11,000-നു ​താ​ഴെ​യും എ​ത്തി.

പി​ന്നീ​ട് ര​ണ്ടു സൂ​ചി​ക​യും കു​റേ ഉ​യ​ർ​ന്നെ​ങ്കി​ലും വി​പ​ണി​യി​ൽ അ​നി​ശ്ചി​തത്വ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ൾ​ക്കെ​ല്ലാം​കൂ​ടി വി​പ​ണി​മൂ​ല്യ​ത്തി​ൽ ഒ​രാ​ഴ്ച​കൊ​ണ്ടു വ​ന്ന ന​ഷ്‌​ടം 5,66,187 കോ​ടി രൂ​പ​യാ​ണ്. സെ​പ്റ്റം​ബ​ർ 14-ന് ​എ​ല്ലാ ക​ന്പ​നി​ക​ളു​ടെ​യും​കൂ​ടി ഓ​ഹ​രി​മൂ​ല്യം 1,56,37,019 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ത് 1,50,70,832 കോടിരൂപ ആ​യി താ​ണു.


ഇ​ന്ന​ലെ 2106 ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല ഇ​ടി​ഞ്ഞു. 586 എ​ണ്ണ​ത്തി​ന്‍റേ​ത് ഉ​യ​ർ​ന്നു. ചെ​റു​തും ഇ​ട​ത്ത​ര​വു​മാ​യ ക​ന്പ​നി​ക​ൾ​ക്കാ​ണു വ​ലി​യ ത​ക​ർ​ച്ച. വി​പ​ണി ഇ​ടി​യു​ന്നു എ​ന്നു വ​രാ​തി​രി​ക്കാ​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സൂ​ചി​ക​ക​ളി​ലു​ള്ള ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​തു​ മൂ​ല​മാ​ണ് പ്ര​ധാ​ന സൂ​ചി​ക​ക​ളി​ൽ അ​ധി​കം താ​ഴ്ച​യി​ല്ലാ​ത്ത​ത്. സെ​ൻ​സെ​ക്സ് 0.75 ശ​ത​മാ​നം താ​ണ​പ്പോ​ൾ ചെ​റു​കി​ട ക​ന്പ​നി​ക​ളു​ടെ സൂ​ചി​ക മൂ​ന്നു​ശ​ത​മാ​നം താ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.