രോഹിംഗ്യൻ വംശജരെ തിരിച്ചയയ്ക്കൽ: എതിർ ഹർജി തള്ളി
രോഹിംഗ്യൻ വംശജരെ തിരിച്ചയയ്ക്കൽ: എതിർ ഹർജി തള്ളി
Friday, October 5, 2018 12:05 AM IST
ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​റി​ൽനി​ന്നെ​ത്തി​യ ഏ​ഴ് രോ​ഹിം​ഗ്യ​ൻ വം​ശ​ജ​രെ തി​രി​ച്ച​യ​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തു ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

2012ൽ ​എ​ത്തി​യ ഇ​വ​ർ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെത്തി​യി​ട്ടു​ണ്ടെന്നും ​മ്യാ​ൻ​മ​ർ സ​ർ​ക്കാ​ർ അ​ത് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെന്നു​മു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വിനു പി​ന്നാ​ലെ ഇ​വ​രെ രാ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യ​താ​യി കേ​ന്ദ്രസ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​സാ​മി​ലെ സി​ൽ​ച്ച​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഏ​ഴ് രോ​ഹിം​ഗ്യ​ൻ വം​ശ​ജ​രെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.


അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രോ​ട് മ​നു​ഷ്യ​ത്വ​പ​ര​മാ​യി സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ നി​ഷ്ക​ർ​ഷി​ക്കു​ന്ന രീ​തി തു​ട​ര​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, ഇ​വ​ർ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് മ്യാ​ൻ​മ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ ന്നും ​അ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.