ബംഗളൂരുവിലേക്കു പുതിയ ട്രെയിൻ
ബംഗളൂരുവിലേക്കു പുതിയ ട്രെയിൻ
Friday, October 5, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽനി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു പു​തി​യ ട്രെ​യി​ൻ-ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് -അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. വ​രു​ന്ന 20നു ​തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ബാം​ഗ​ളൂ​രി​വി​ലെ ബേ​സ്വാ​ഡ​യി​ലേ​ക്ക് ആ​ദ്യയാ​ത്ര പു​റ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.


വ്യാ​ഴാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ. വൈ​കു​ന്നേ​രം ആ​റി​നു തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു തു​ട​ങ്ങി രാ​വി​ലെ പ​ത്തേ​മു​ക്കാ​ലി​നു ബം​ഗ​ളൂ​രു​വി​ലെ​ത്തും. തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വെ​ള്ളി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​ണ് സർവീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.