ചീഫ് ജസ്റ്റീസിന്‍റെ പേരിൽ ട്വിറ്റർ അക്കൗണ്ട്; പോലീസ് കേസെടുത്തു
ചീഫ് ജസ്റ്റീസിന്‍റെ പേരിൽ ട്വിറ്റർ അക്കൗണ്ട്; പോലീസ് കേസെടുത്തു
Wednesday, October 17, 2018 8:34 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യു​ടെ പേ​രി​ൽ ട്വി​റ്റ​റി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​ജ അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ജ്ഞാ​ത വ്യ​ക്തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ചി​ത്ര​വും പേ​രും ഉ​ൾ​പ്പെ​ട്ട അ​ക്കൗ​ണ്ടി​ലൂ​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന പ​ല​കാ​ര്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.


വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച സു​പ്രീം കോ​ട​തി അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ കേ​ണ​ൽ കെ.​ബി. മാ​ർ​വ, സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ണ്‍ലൈ​ൻ സ്ഥാ​പ​ന​മാ​യ ട്വി​റ്റ​ർ ഇ​ന്ത്യ അ​ക്കൗ​ണ്ട് റ​ദ്ദ് ചെ​യ്തു. അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ട്വി​റ്റ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.