ശബരിമല: സിപിഎമ്മിന് തിരിച്ചടിയാകില്ലെന്ന് എസ്.ആർ.പി
ശബരിമല: സിപിഎമ്മിന് തിരിച്ചടിയാകില്ലെന്ന് എസ്.ആർ.പി
Wednesday, October 17, 2018 8:34 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യുവതീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സി​പി​എം സ്വീ​ക​രി​ച്ച നി​ല​പാ​ട് പാ​ർ​ട്ടി​ക്കു രാഷ്‌ട്രീയ തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള. ആ​ശ​യ​പ​ര​മാ​യ സം​വാ​ദ​ത്തി​ൽ അ​നു​കൂ​ല​മാ​യ മു​ന്നേ​റ്റം ഉ​ണ്ടാ​കും. ജ​ന​ങ്ങ​ൾ​ക്കി​ടയി​ൽ ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, അ​ത് വി​ശ​ദീ​ക​ര​ണ​ത്തി​ലൂ​ടെ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് തി​ക​ഞ്ഞ പ്ര​തീ​ക്ഷ ഉ​ണ്ടെ​ന്നും എ​സ്.​ആ​ർ.​പി പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡി​ന് സ്വ​ത​ന്ത്രമാ​യ നി​ല​പാ​ട് എ​ടു​ക്കാ​ൻ അ​ധി​കാ​രം ഉ​ണ്ട്്. അ​തി​ൽ ഇ​ട​പെ​ടാ​ൻ ആ​രും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള പറഞ്ഞു.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​നെ​തി​രെ ബി​ജെ​പി​യും കോ​ണ്‍ഗ്ര​സും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ന്നു. ബി​ജെ​പി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക അ​ജ​ൻ​ഡ​യു​ണ്ടെ​ന്നും രാ​മ​ച​ന്ദ്ര​ൻ പി​ള്ള ഡ​ൽ​ഹി​യി​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.