റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ അനുമതി
Saturday, October 20, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ലെ 50 കോ​ടി​രൂ​പ​യു​ടെ അ​ഴി​മ​തി ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ട്ട റെ​യി​ൽ​വെ ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി ആ​ർ.​കെ. മി​ത്ത​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​നു​മ​തി.

പാ​റ്റ്ന​യി​ലെ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ മാ​സ​ങ്ങ​ളോ​ള​മി​രു​ന്ന ഫ​യ​ലി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അം​ഗീ​കാ​രം ന​ൽ​കി​യ​ത്.


ആദ്യ​മാ​യാ​ണു ചു​മ​ത​ല​യി​ലി​രി​ക്കേ ആ​ർ​സി​ടി ജ​ഡ്ജി സ​സ്പെ​ൻ​ഷ​ൻ നേ​രി​ടു​ന്ന​ത്. മി​ത്ത​ലി​നെ​തി​രേ​യു​ള്ള അ​ഴി​മ​തിയാ രോ​പ​ണം സു​പ്രീംകോ​ട​തി ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ അ​ന്വേ​ഷ​ണ സ​മി​തി ശ​രി​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​റ്റ്ന​യി​ൽ നി​ന്നു സ്ഥ​ലം മാ​റി​യ മി​ത്ത​ൽ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ന​ഷ്ട​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ലി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.