ഓർഡിനൻസ് ഇറക്കിയാലും ഫലമില്ല: എസ്. രാമചന്ദ്രൻപിള്ള
ഓർഡിനൻസ് ഇറക്കിയാലും ഫലമില്ല: എസ്. രാമചന്ദ്രൻപിള്ള
Tuesday, October 23, 2018 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യുവതി ​പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യാ​ലും നി​യ​മ​പ​ര​മാ​യ സാ​ധു​ത ല​ഭി​ക്കി​ല്ലെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി മ​റി​ക​ട​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സി​ന് ക​ഴി​യി​ല്ല. സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്ക​ലാ​ണ് ഏ​ക പോം​വ​ഴി.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​തെ ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്ത​ണ​മെ​ന്ന മു​ൻ ആ​വ​ശ്യം ജ​നം മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് ഓ​ർ​ഡി​ന​ൻ​സ് എ​ന്ന പു​തി​യ ആ​വ​ശ്യം കോ​ണ്‍ഗ്ര​സും ബി​ജെ​പി​യും ഉ​യ​ർ​ത്തു​ന്ന​തെ​ന്നും എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള കു​റ്റ​പ്പെ​ടു​ത്തി. ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ൾ വ​ഴി മ​നഃ​പൂ​ർ​വം ക​ലാ​പം സൃ​ഷ്ട​ക്കാ​നാ​ണ് ശ്ര​മം. ന​ട അ​ട​യ്ക്കാ​ൻ ത​ന്ത്രിക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.