വിവാഹപ്രായം കുറയ്ക്കാനുള്ള ഹർജി തള്ളി
വിവാഹപ്രായം കുറയ്ക്കാനുള്ള ഹർജി തള്ളി
Tuesday, October 23, 2018 12:15 AM IST
ന്യൂ​ഡ​ൽ​ഹി: പു​രു​ഷ​ന്‍റെ വി​വാ​ഹ​പ്രാ​യം 21ൽനി​ന്നു 18 ആ​ക്കി കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​യി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ന​ട​പ​ടി. ഹ​ർ​ജി ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ അ​ശോ​ക് പാ​ണ്ഡേ​യ്ക്ക് കോ​ട​തി 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

പതിനെട്ടു വ​യ​സ് ക​ഴി​യു​ന്പോൾ വോ​ട്ട് ചെ​യ്യു​ക​യും സൈ​ന്യ​ത്തി​ൽ ചേ​രു​ക​യും ചെ​യ്യാ​മെ​ങ്കി​ൽ വി​വാ​ഹം ചെ​യ്യു​ന്ന​തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത് നീ​തിനി​ഷേ​ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ൽ, ഈ ​ആ​വ​ശ്യ​മു​ന്ന​യി​ക്കേ​ണ്ട​ത് 50 വ​യ​സു​ള്ള ആ​ള​ല്ലെ​ന്നും ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർത​ന്നെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 18 വ​യ​സു​ള്ള പു​രു​ഷ​ൻ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.