തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: ഹർജി ഭരണഘടനാ ബെഞ്ചിന്
തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: ഹർജി ഭരണഘടനാ ബെഞ്ചിന്
Wednesday, October 24, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൊ​ളീ​ജി​യം പോ​ലെ സ്വ​ത​ന്ത്ര​മാ​യ സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ർ​ജി സു​പ്രീംകോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ചീ​ഫ് ഇ​ല​ക്‌ഷൻ ക​മ്മീ​ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​ട​പ​ടി കൂ​ടു​ത​ൽ സു​താ​ര്യ​വും സ്വ​ത​ന്ത്ര​വു​മാ​കേ​ണ്ട​തു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രി​നുവേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ എ​തി​ർ​ത്തു. ഇ​തു​വ​രെ ഉ​ണ്ടാ​യ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​വും സ്വ​ത​ന്ത്ര​വും നി​യ​മ​പ​ര​വു​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ എ​ജി, ഭ​ര​ണ​ഘ​ട​നാ ചു​മ​ത​ല​യു​ള്ള അ​ധി​കാ​രി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് നി​യ​മ ന​ട​പ​ടി​ക​ൾ പ്ര​കാ​ര​മാ​ണെ​ന്നും വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.