ഡിഎംകെയെ ഒഴിവാക്കി തമിഴ്നാട്ടിൽ മറ്റൊരു പാർ‌ട്ടിയുമായി സഖ്യത്തിനില്ലെന്നു കോൺഗ്രസ്
ഡിഎംകെയെ ഒഴിവാക്കി തമിഴ്നാട്ടിൽ മറ്റൊരു പാർ‌ട്ടിയുമായി സഖ്യത്തിനില്ലെന്നു കോൺഗ്രസ്
Monday, November 12, 2018 12:46 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ​​യെ ഒ​​ഴി​​വാ​​ക്കി മ​​റ്റു പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി സ​​ഖ്യ​​ത്തി​​ലേ​​ർ​​പ്പെ​​ടി​​ല്ലെ​​ന്നു കോ​​ൺ​​ഗ്ര​​സ്. കോ​​ൺ​​ഗ്ര​​സി​​ന്‍റെ വി​​ശ്വ​​സ്ത സ​​ഖ്യ​​ക​​ക്ഷി​​യാ​​ണു ഡി​​എം​​കെ​​യെ​​ന്നു ത​​മി​​ഴ്നാ​​ടി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി സ​​ഞ്ജ​​യ് ദ​​ത്ത് ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​നു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി. ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സ​​ഖ്യം ഉ​​പേ​​ക്ഷി​​ച്ചാ​​ൽ കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​മെ​​ന്ന് ഏ​​താ​​നും ദി​​വ​​സം മു​​ന്പ് മ​​ക്ക​​ൾ നീ​​തി മ​​യ്യം നേ​​താ​​വും ന​​ട​​നു​​മാ​​യ ക​​മ​​ൽ​​ഹാ​​സ​​ൻ പ​​റ​​ഞ്ഞി​​രു​​ന്നു.

രാ​​ജീ​​വ്ഗാ​​ന്ധി​​യു​​ടെ ക​​ര​​ങ്ങ​​ൾ​​ക്കു ശ​​ക്തി പ​​ക​​രാ​​ൻ ത​​മി​​ഴ്നാ​​ട്ടി​​ൽ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന മു​​ന്ന​​ണി​​യു​​ടെ നേ​​തൃ​​ത്വം ഡി​​എം​​കെ​​യ്ക്കാ​​യി​​രി​​ക്കും. മ​​ക്ക​​ൾ നീ​​തി മ​​യ്യം അ​​തി​​ൽ സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ക​​യോ അ​​ല്ലാ​​തി​​രി​​ക്കു​​ക​​യോ ചെ​​യ്യാം. രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ ഒ​​ന്നും സ്ഥി​​ര​​മാ​​യി​​ല്ല. കേ​​ന്ദ്ര​​ത്തി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ താ​​ഴെ​​യി​​റ​​ക്കു​​ക എ​​ന്ന​​താ​​ണു പൊ​​തു​​വാ​​യ ല​​ക്ഷ്യം-​​സ​​ഞ്ജ​​യ് ദ​​ത്ത് പ​​റ​​ഞ്ഞു.

വൈ​​കോ ന​​യി​​ക്കു​​ന്ന എം​​ഡി​​എം​​കെ​​യു​​ടെ പി​​ന്തു​​ണ ഡി​​എം​​കെ​​യ്ക്കു​​ണ്ട്. സി​​പി​​ഐ, സി​​പി​​എം, വി​​സി​​കെ ക​​ക്ഷി​​ക​​ളും ഡി​​എം​​കെ മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി നാ​​ളെ എം.​​കെ. സ്റ്റാ​​ലി​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.