വാദം കേൾക്കാതെ ഹർജികൾ തള്ളുന്നുവെന്ന് അറ്റോർണി ജനറൽ; വിമർശനം സ്വീകരിക്കുന്നുവെന്നു ചീഫ് ജസ്റ്റീസ്
വാദം കേൾക്കാതെ ഹർജികൾ തള്ളുന്നുവെന്ന് അറ്റോർണി ജനറൽ; വിമർശനം സ്വീകരിക്കുന്നുവെന്നു ചീഫ് ജസ്റ്റീസ്
Tuesday, November 13, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ർ​ജി​ക​ൾ വാ​ദം കേ​ൾ​ക്കാ​തെ ത​ള്ളു​ന്നെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ സു​പ്രീം കോ​ട​തി​യി​ൽ. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്പാ​കെ​യാ​ണ് എ​ജി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. എ​ജി​യു​ടെ വി​മ​ർ​ശ​ന​ത്തെ ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​യി ചീ​ഫ് ജ​സ്റ്റീ​സും പ്ര​തി​ക​രി​ച്ചു.

രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​വേ​ശ​ന നി​കു​തി​യു​ടെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി ത​ള്ളു​ക​യാ​ണെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ക​ക്ഷി​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​നു കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​ക​ലെ നി​ന്നാ​ണ് കോ​ട​തി​യി​ലെ​ത്തു​ന്ന​തെ​ന്നും അ​വ​ർ കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം ശ്ര​ദ്ധി​ച്ചു നി​ൽ​ക്കു​ന്പോ​ൾ ഹ​ർ​ജി ത​ള്ളു​ന്നെ​ന്ന ഉ​ത്ത​ര​വ് മാ​ത്ര​മാ​ണ് കേ​ൾ​ക്കു​ന്ന​തെ​ന്നും കെ.​കെ. വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ർ​ജി​ക​ളി​ലെ ആ​വ​ശ്യം അ​ഭി​ഭാ​ഷ​ക​ർ​ക്ക് ശ​രി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ചു​രു​ങ്ങി​യ പ​ക്ഷം അ​വ​രു​ടെ വാ​ദം കേ​ൾ​ക്കാ​നു​ള്ള സ​ന്മ​സെ​ങ്കി​ലും കാ​ണി​ക്ക​ണ​മെ​ന്നും എ​ജി ആ​വ​ശ്യ​പ്പെ​ട്ടു.


ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്താ​ണെ​ന്നും എ​ജി ചോ​ദി​ച്ചു. ഇ​തി​നു രേ​ഖ​ക​ൾ ത​ങ്ങ​ൾ ശ​രി​യാ​യി പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണോ എ​ജി പ​റ​യു​ന്ന​തെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് മ​റു​ചോ​ദ്യം ഉ​ന്ന​യി​ച്ചു. വാ​യി​ച്ചെ​ങ്കി​ൽ അ​ക്കാ​ര്യം മ​ന​സി​ലാ​കു​മെ​ന്നും ഇ​തു പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണെ​ന്നും വ​സ്തു​ത​ക​ൾ കാ​ണാ​തെ പോ​ക​രു​തെ​ന്നും എ​ജി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.