ജനൽ ഗ്രിൽ തടസമായി: കുട്ടിയുൾപ്പെടെ രണ്ടുപേർ വെന്തുമരിച്ചു
Wednesday, November 14, 2018 11:55 PM IST
മും​​​​ബൈ: പ​​​​ത്താം നി​​​​ല​​​​യി​​​​ലെ വ​​​​സ​​​​തി​​​ക്കു തീ​​​​പി​​​​ടി​​​​ച്ച​​​​പ്പോ​​​​ൾ ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച കു​​​​ടും​​​​ബ​​​​ത്തി​​​​നു വി​​​​ന​​​​യാ​​​​യ​​​​തു ജ​​​​ന​​​​ൽ ഗ്രി​​​ൽ.

ഒ​​​​രു കു​​​​ട്ടി​​​​യു​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു പേ​​​​ർ വെ​​​​ന്തു​​​​മ​​​​രി​​​​ച്ചു. അ​​​​ന്ധേ​​​​രി വീ​​​​ര ദേ​​​​ശാ​​​​റി റോ​​​​ഡി​​​​ലു​​​​ള്ള 21 നി​​​​ല​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. സാ​​​​ഗ​​​​ർ ശ​​​​ർ​​​​മ(7), വി​​​​ക്കി ശ​​​​ർ​​​​മ(25) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ പൂ​​​​ജ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കെ രാ​​​​ത്രി 8.20നു ​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. തീ ​​​​പ​​​​ട​​​​ർ​​​​ന്ന​​​​യു​​​​ട​​​​ൻ ഡ്രോ​​​​യിം​​​​ഗ് റൂ​​​​മി​​​​ലു​​​​ണ്ടാ​​​​യ ജ​​​​ന​​​​ൽ ഗ്രി​​​​ല്ലി​​​​ന​​​​ടു​​​​ത്തേ​​​​ക്ക് ഓ​​​​ടി​​​​യ ഇ​​​​രു​​​​വ​​​​രെ​​​​യും തീ ​​​​വി​​​​ഴു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റു മൂ​​​​ന്നു​​​​പേ​​​​രെ അ​​​​ഗ്നി​​​​ര​​​​ക്ഷാ സേ​​​​ന ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​വ​​​​ർ​​​​ക്ക് 25 ശ​​​​ത​​​​മാ​​​​നം പൊ​​​​ള്ള​​​​ലേ​​​​റ്റി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.