ജസ്റ്റീസ് കുര്യൻ ജോസഫിന്‍റെ അഭിമുഖം: അടിയന്തര വാദമില്ല
ജസ്റ്റീസ് കുര്യൻ ജോസഫിന്‍റെ അഭിമുഖം: അടിയന്തര വാദമില്ല
Friday, December 7, 2018 12:43 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കിയ അ​ഭി​മു​ഖ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. അ​ഭി​ഭാ​ഷ​ക​നാ​യ ശ​ശാ​ങ്ക് ദി​യോ​യു​ടെ ആ​വ​ശ്യ​മാ​ണ് സു​പ്രീം​കോ​ട​തി നി​രാ​ക​രി​ച്ച​ത്. അ​ഭി​മു​ഖ​ത്തി​ൽ മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കുമേ​ൽ ബാ​ഹ്യ ശ​ക്തി​ക​ളു​ടെ സ്വാ​ധീ​നം ഉ​ണ്ടാ​യി​രു​ന്ന എ​ന്ന കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി.


ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഭി​മു​ഖ​ങ്ങ​ളും പ​രാ​മ​ർ​ശ​ങ്ങ​ളും സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത​സ് തീ​രു​മാ​നി​ക്കു​ന്ന​ത് പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ല്ലെ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി മ​റു​പ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.