റോബർട്ട് വധേരയുടെ അടുപ്പക്കാരുടെ വീടുകളിൽ റെയ്ഡ്
Saturday, December 8, 2018 12:48 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​പി​​​​എ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ സോ​​​​ണി​​​​യ​​​​ ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​രു​​​​മ​​​​ക​​​​ൻ റോ​​​​ബ​​​​ർ​​​​ട്ട് വ​​​​ധേരയു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​മു​​​​ള്ള മൂ​​​​ന്നു പേ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

പ്ര​​​​തി​​​​രോ​​​​ധ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് ക​​​​മ്മീ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ച​​​​താ​​​​യും അ​​​​ത് വി​​​​ദേ​​​​ശ​​​​ത്ത് നി​​​​ക്ഷേ​​​​പി​​​​ച്ച​​​​താ​​​​യും ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഡ​​​​ൽ​​​​ഹി​​​​യി​​​​ലും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്. സെ​​​​ർ​​​​ച്ച് വാ​​​​റ​​​​ന്‍റി​​​​ല്ലാ​​​​തെ​​​​യാ​​​​ണു റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു വ​​​​ധേര​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സു​​​​മ​​​​ൻ ജ്യോ​​​​തി ഖെ​​​​യ്താ​​​​ൻ​ ആ​​​​രോ​​​​പി​​​​ച്ചു. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വൈ​​​​രം തീ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് ര​​​​ൺ​​​​ദീ​​​​പ് സു​​​​ർ​​​​ജേ​​​​വാ​​​​ല പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.