ആശ്വാസം; കേ​ര​ള​ത്തി​ൽ പ​രി​സ്ഥി​തിലോ​ല മേ​ഖ​ല 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാക്കി കുറച്ചു
Saturday, December 8, 2018 12:48 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​ം. ഡോ. ​ക​സ്തൂ​രിരം​ഗ​ൻ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച് 2013 ന​വം​ബ​ർ 13നു ​കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വിജ്ഞാപനത്തിൽ കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി. ഇതോടെ കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തിലോ​ല മേ​ഖ​ല 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ആയി ചുരുങ്ങി.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളെ​യും തോ​ട്ട​ങ്ങ​ളെ​യും പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യു​ടെ (ഇ​എ​സ്എ) പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്രസ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളി​ൽ നിർ​മാ​ണ​ങ്ങ​ൾ​ക്കും ക്വാ​റി​ക​ൾക്കുമുള്ള വി​ല​ക്ക് ഇ​ല്ലാ​താ​കും. യുഡിഎഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഡോ. ​ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ സ​മി​തി പ​രി​സ്ഥി​തി ലോ​ല​മെ​ന്നു ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തു മാത്രമാകും നി​യ​ന്ത്ര​ണ​ങ്ങ​ൾ. 9107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​നവും 886.7 ച​. കി​.മീ. വ​നേ​ത​ര പ്ര​ദേ​ശ​വും മാ​ത്ര​മാ​ണ് ഇനി ഇ​എ​സ്എ എ​ന്നു ഡി​സം​ബ​ർ മൂ​ന്നി​നു പു​റ​ത്തി​റ​ക്കി​യ ഭേദഗതി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

2013 ലെ വിജ്ഞാപനത്തിൽ 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 5-ാം വ​കു​പ്പ് പ്ര​കാ​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ​കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ൾ അ​ട​ക്ക​ം പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ ആറു സംസ്ഥാനങ്ങളിലായി 59,940 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് ഖനനവും ക്വാ​റി​കളും ചുവപ്പു പട്ടികയിലുള്ള വ്യ​വ​സാ​യ​ങ്ങ​ളും താപവൈദ്യുത നിലയവും 20,000 ച​തു​ര​ശ്ര മീറ്ററിനു മു​ക​ളി​ലു​ള്ള കെ​ട്ടി​ട​ നിർമാണവും വി​ല​ക്കിയി​രു​ന്നു.


ഇ​തി​നെ​തി​രേ ഉ​യ​ർ​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളെത്തു​ട​ർ​ന്ന് 2014 മാ​ർ​ച്ച് 10നു ​പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി- തോ​ട്ടം മേ​ഖ​ല​യെ​യും ഒ​ഴി​വാ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ, ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നു നി​യ​മസാ​ധു​ത കു​റ​വാ​യ​തി​നാ​ൽ 2013 ന​വം​ബ​ർ 13 ലെ ​ഉ​ത്ത​ര​വി​ലെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​തേ​പ​ടി നി​ല​നി​ന്നു. ഇ​തിലാണ് ഭേ​ദ​ഗ​തി . 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 5-ാം വ​കു​പ്പ് പ്ര​കാ​രം പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട മേ​ഖ​ല​യു​ടെ വിസ്തീർണം 56,895 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ (ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കൂ​ടി) മാ​ത്ര​മാ​ണെ​ന്നു പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ക്കാ​ൻ ഉ​ത്ത​ര​വു സ​ഹാ​യി ക്കു​മെ​ന്ന് ജോ​യി​സ് ജോ​ർ​ജ് എം​പി പ​റ​ഞ്ഞു. 2014ൽ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് നൈ​യാ​മി​ക മാ​ക്കി​യി​രി ക്കു​ന്ന​തെ​ന്നു പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

ജി​ജി ലൂ​ക്കോ​സ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.