രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിനെതിരേ ബിജെപി
രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിനെതിരേ ബിജെപി
Sunday, December 9, 2018 1:44 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖം പെ​യ്ഡ് ന്യൂ​സാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി. കോ​ണ്‍ഗ്ര​സി​നും രാ​ഹു​ലി​നു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു.

കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ, മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി, ബി​ജെ​പി മാ​ധ്യ​മവി​ഭാ​ഗം ചു​മ​ത​ല​യു​ള്ള അ​നി​ൽ ബ​ലൂ​നി എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച രാ​ഹു​ലി​ന്‍റെ അ​ഭി​മു​ഖം പ​ണം ന​ൽ​കി പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലും തെ​ലു​ങ്കാ​ന​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി നി​ൽ​ക്കേ രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ അ​ഭി​മു​ഖ​ത്തി​ലൂ​ടെ വോ​ട്ട​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പു സം​വി​ധാ​ന​ത്തെ​യും സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി പ​റ​ഞ്ഞ​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും കോ​ണ്‍ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്നു​മാ​ണു രാ​ഹു​ൽ പ​റ​ഞ്ഞ​ത്. ഇ​ത് പെ​യ്ഡ് ന്യൂ​സ് ത​ന്നെ​യാ​ണ്.


തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​ൻ​പ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ മ​നഃ​പൂ​ർ​വം അ​ഭി​മു​ഖം വ​രു​ത്തി​ച്ച​താ​ണെ​ന്നും രാ​ഹു​ലി​നും കോ​ണ്‍ഗ്ര​സി​നും എ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ന​ഖ്‌വി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.