കോടതിവിധി തിരിച്ചടിയല്ലെന്നു കോണ്‍ഗ്രസ്
കോടതിവിധി തിരിച്ചടിയല്ലെന്നു കോണ്‍ഗ്രസ്
Saturday, December 15, 2018 1:08 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യല്ലെ​ന്നു കോ​ണ്‍ഗ്ര​സ്. ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത സ​മി​തി(ജെപിസി) അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചുനി​ൽ​ക്കും. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ഏ​ക സ​മി​തി ജെ​പി​സി മാ​ത്ര​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

നി​ർ​ണാ​യ​ക പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ളി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട ത് ​സു​പ്രീം​കോ​ട​തി അ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ പ​റ​ഞ്ഞ കാ​ര്യം കോ​ട​തി ഇ​ന്നു ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് ഏ​ക​പ​ക്ഷി​യ​വും പ​കു​തി​മ​റ​ച്ച​തു​മാ​യ വി​വ​ര​ങ്ങ​ളാ​ണ്. കേ​ന്ദ്രസ​ർ​ക്കാ​രി​ന് ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ങ്കി​ൽ മോ​ദി​യേ​യും സ​ർ​ക്കാ​രി​നെ​യും ജെ​പി​സി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.