വിനോദ് ഖന്നയുടെ ആദ്യഭാര്യ ഗീതാഞ്ജലി അന്തരിച്ചു
Monday, December 17, 2018 1:29 AM IST
മും​​ബൈ: അ​​ന്ത​​രി​​ച്ച ബോ​​ളി​​വു​​ഡ് ന​​ട​​ൻ വി​​നോ​​ദ് ഖ​​ന്ന​​യു​​ടെ ആ​​ദ്യ ഭാ​​ര്യ ഗീ​​താ​​ഞ്ജ​​ലി(70) അ​​ന്ത​​രി​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ റാ​​യ്ഗ​​ഡ് ജി​​ല്ല​​യി​​ലെ ഫാം​​ഹൗ​​സി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ന​​ട​​ന്മാ​​രാ​​യ അ​​ക്ഷ​​യ് ഖ​​ന്ന​​യും രാ​​ഹു​​ൽ ഖ​​ന്ന​​യും മ​​ക്ക​​ളാ​​ണ്.

ഗീ​​താ​​ഞ്ജ​​ലി​​യും അ​​ക്ഷ​​യും വാ​​രാ​​ന്ത്യ​​ങ്ങ​​ളി​​ൽ ഫാം​​ഹൗ​​സി​​ലെ​​ത്താ​​റു​​ണ്ട്. ശ​​നി​​യാ​​ഴ്ച ഫാം​​ഹൗ​​സി​​ലെ​​ത്തി​​യ ഗീ​​താ​​ഞ്ജ​​ലി​​ക്ക് ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ചോ​​ണ്ടി ഗ്രാ​​മ​​ത്തി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.

ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം ഇ​​വ​​ർ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. ഇ​​തി​​നു​​ശേ​​ഷം അ​​ക്ഷ​​യ് ഖ​​ന്ന പു​​റ​​ത്തു​​പോ​​യി തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ ഗീ​​താ​​ഞ്ജ​​ലി അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് അ​​ലി​​ബാ​​ഗി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം സം​​സ്കാ​​രം ന​​ട​​ത്തി. ഗീ​​താ​​ഞ്ജ​​ലി​​യു​​ടേ​​തു സ്വാ​​ഭാ​​വി​​ക​​മ​​ര​​ണ​​മാ​​ണെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ലാ​​ണു വി​​നോ​​ദ് ഖ​​ന്ന അ​​ന്ത​​രി​​ച്ച​​ത്. 1985ൽ ​​വി​​നോ​​ദ് ഖ​​ന്ന​​യും ഗീ​​താ​​ഞ്ജ​​ലി​​യും വേ​​ർ​​പി​​രി​​ഞ്ഞി​​രു​​ന്നു. 1990ൽ ​​വി​​നോ​​ദ് ഖ​​ന്ന ക​​വി​​ത​​യെ വി​​വാ​​ഹം ക​​ഴി​​ച്ചു. ഈ ​​ബ​​ന്ധ​​ത്തി​​ൽ സാ​​ക്ഷി, ശ്ര​​ദ്ധ എ​​ന്നീ മ​​ക്ക​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.