ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; ആറു പേർ മരിച്ചു
ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; ആറു പേർ മരിച്ചു
Tuesday, December 18, 2018 1:07 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ രണ്ടു മാസം പ്രായമായ കുട്ടി അട ക്കം ആറു പേ​​​ർ മ​​​രി​​​ച്ചു. അ​​​ന്ധേ​​​രി മ​​​റോ​​​ളി​​​ലെ ഇ​​​എ​​​സ്ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്.

രോ​​​ഗി​​​ക​​​ളും സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​മാ​​​യ നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു. ഇ​​​വ​​​രെ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​ഞ്ചു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ നാ​​​ലാം നി​​​ല​​​യി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. പൊ​​​ള്ള​​​ലേ​​​റ്റ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.